തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ 69-ാം ജന്മദിനം ഇന്ന്, വിപുലമായ ആഘോഷ പരിപാടികള്‍ക്കൊരുങ്ങി ശശികല, പനീര്‍സെല്‍വം വിഭാഗങ്ങള്‍

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ 69 ാം ജന്മദിനമായ ഇന്നു വിപുലമായ ആഘോഷ പരിപാടികള്‍ക്കൊരുങ്ങി ശശികല, പനീര്‍സെല്‍വം വിഭാഗങ്ങള്‍. പ്രസീഡിയം ചെയര്‍മാന്‍ സെങ്കോട്ടയന്റെ നേതൃത്വത്തിലാണ് ശശികല വിഭാഗത്തിന്റെ ആഘോഷമെങ്കില്‍ ഒപിഎസും സംഘവും നേരിട്ടാണ് പിറന്നാള്‍ ആഘോഷം പൊടിപൊടിയ്ക്കാന്‍ രംഗത്തിറങ്ങുക. അതിനിടെ പനീര്‍സെല്‍വം അടക്കം പാര്‍ട്ടി വിട്ട ആര്‍ക്കും തിരിച്ചു വരാമെന്ന് ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ പറഞ്ഞു.
ജയലളിത മരിച്ചതിനു ശേഷമുള്ള ആദ്യ പിറന്നാള്‍ പരമാവധി ആഘോഷമാക്കാനും പ്രവര്‍ത്തകരില്‍ ഊര്‍ജം നിറയ്ക്കാനുമാകും ശശികല, പനീര്‍സെല്‍വം വിഭാഗങ്ങള്‍ ശ്രമിയ്ക്കുക. ഒപ്പം യഥാര്‍ഥ അണ്ണാ ഡിഎംകെ തങ്ങളാണെന്നു സ്ഥാപിച്ചെടുക്കാനുള്ള ശ്രമവും ഉണ്ടാകും.
ബെംഗളൂരു ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ നിര്‍ദേശാനുസരണം പ്രസിഡീയം ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ കെ. എ സെങ്കോട്ടയന്‍ പാര്‍ട്ടി ആസ്ഥാനത്തെ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. സംസ്ഥാനത്ത് 500 ടാസ്മാക്ക് മദ്യക്കടകളും 169 ബാറുകളും സര്‍ക്കാര്‍ പൂട്ടും. 69 ലക്ഷം വൃക്ഷതൈകള്‍ നടും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിര്‍വഹിയ്ക്കും. പ്രവര്‍ത്തകര്‍ക്കിടയില്‍ ജയലളിതയുടെ പിറന്നാള്‍ ആഘോഷമാക്കാനാണ് മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വവും സംഘവും ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha


























