വെട്ടിനുറുക്കിയ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ തേടി പോലീസ് താണ്ടിയത് 30ഓളം കിലോ മീറ്റര്‍

വെട്ടിനുറുക്കിയ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ തേടി ഡല്‍ഹി പോലീസ് പിന്നിട്ടതു 30 കിലോ മീറ്റര്‍. പുലര്‍ച്ചെ ആറോടെ പുരുഷന്റെയെന്നു തോന്നിക്കുന്ന കൈകളും ഒരു കാലും കണ്ടെത്തി. വഴിപോക്കനാണു ശരീരാവശിശ്ടങ്ങള്‍ കണ്ടെത്തിയത്. തെരുവു നായ കടിച്ചു കീറിയ പോളിത്തീന്‍ ബാഗില്‍ നിന്നു മാംസത്തിന്റെ ഗന്ധം വമിച്ചു.
വഴിപോക്കന്‍ പോലീസിനെ വിവരമറിയച്ചതിനെത്തുടര്‍ന്നു ശേഷിച്ച ശരീരഭാഗങ്ങള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. മൂന്നു സംഘങ്ങളായി തിരിഞ്ഞ പോലീസ് സംഘം മൂന്നു ദിശകളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചത്.
വിവിധ പ്രദേശങ്ങളില്‍ പോലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ മഞ്ചു കാ തിലയില്‍ നിന്നു വ്യത്യസ്ത ബാഗുകളിലായി ശേഷിച്ച കാലും തലയും കണ്ടെത്തുകയായിരുന്നു. മുഖം മൂര്‍ച്ചയുള്ള ആയുധം കൊണ്ടു വികൃതമാക്കിയ നിലയിലും കഴുത്ത് വെട്ടിക്കീറിയ നിലയിലുമായിരുന്നു. മുഖത്തു നിന്നു രക്തം തുടച്ചുമാറ്റിയിരുന്നു. ശരീരഭാഗങ്ങളിലും രക്തം കണ്ടെത്താനായില്ല. ഇത് സൂചിപ്പിക്കുന്നത് വെട്ടിനുറുക്കുന്നതിനു മുമ്പായി ശരീരം വൃത്തിയാക്കിയെന്നാണെന്നു ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
500 മീറ്റര്‍ അകലെയാണ് രണ്ടാമത്തെ കാല്‍ കണ്ടെത്തിയത്. അര കിലോമീറ്റര്‍ മാറി നെഞ്ചിന്റെ ഭാഗവും വയറും വെവേറെ ചാക്കുകളിലാണു കണ്ടത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍നിന്ന് ആരോ ശരീരഭാഗങ്ങളടങ്ങിയ കവറുകള്‍ വലിച്ചെറിഞ്ഞതാകാനാണു സാധ്യതയെന്നു പോലീസ് പറഞ്ഞു. ശരീരഭാഗങ്ങള്‍ എല്ലാ കൂട്ടിച്ചേര്‍ത്തു ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണു പോലീസ്.
https://www.facebook.com/Malayalivartha
























