Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഉത്തര്‍പ്രദേശിലെ ആന്റി റോമിയോ സ്‌ക്വാഡ് വേണ്ടെന്ന് സ്ത്രീസംഘടനകള്‍;എങ്ങും കടുത്ത പ്രതിഷേധം,റോമിയോ സ്‌ക്വാഡ് സദാചാര പോലീസാകുന്നു

05 APRIL 2017 10:57 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തെ തള്ളിപ്പറഞ്ഞ് സ്ത്രീപക്ഷ സംഘടനകള്‍ രംഗത്ത്. എത്രയും പെട്ടെന്നു തന്നെ സ്‌ക്വാഡ് പിരിച്ചു വിടണമെന്ന് സ്ത്രീ സംഘടനയിലെ പ്രമുഖര്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്കെന്ന പേരില്‍ രൂപപ്പെടുത്തിയ സ്‌ക്വാഡ് തികഞ്ഞ പരാജയമാണെന്നും സദാചാര പൊലീസായി സ്‌ക്വാഡിലെ അംഗങ്ങള്‍ മാറിയെന്നും സംഘടനകള്‍ പറയുന്നു.

അഭിഭാഷകരായ അരുണാ റോയ്, കവിതാ ശ്രീവാസ്തവ, കല്യാണി മേനന്‍ സെന്‍, ഇന്ദിര ജയസിംഗ്, വൃന്ദാ ഗ്രോവര്‍ എന്നിവരുടെ സംഘമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന ആണ്‍-പെണ്‍ സുഹൃത്തുക്കള്‍ക്കു നേരെ അതിക്രമം അഴിച്ചുവിടുന്ന നടപടി വര്‍ധിച്ചു വരുകയാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംവിധാനം പിന്‍വലിക്കണമെന്നും സ്ത്രീപക്ഷ വാദികള്‍ ആവശ്യപ്പെടുന്നു.

തങ്ങളുടെ ഉദ്യമം സദാചാര പൊലീസിംഗ് അല്ലെന്നും സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയാണെന്നും സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധിയാര്‍ജിച്ച മുഖൃമന്ത്രി യോഗി ആദിത്യനാഥ് പറയുന്നുണ്ടെങ്കിലും നവമാധൃമങ്ങളിലെ ദൃശൃങ്ങള്‍ കാണിക്കുന്നത് പൊലീസിന്റെ ഭീകരമുഖമാണ്. കോളജിനു പുറത്ത് സുഹൃത്തിനെ കാത്തുനില്‍ക്കുകയായിരുന്ന യുവാവിനെ സംഘം അറസ്റ്റ് ചെയ്തത് ദേശീയമാധൃമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രണയിതാക്കളുടെ മതം ചോദിക്കുന്ന സ്‌ക്വാഡ് അംഗങ്ങളുടെ അപരിഷ്‌കൃത നടപടിയും വിവാദമാകുന്നു.

ലൗജിഹാദ് തടയാനുള്ള നടപടി മാത്രമാണ് പദ്ധതിയെന്ന വിമര്‍ശനവും പരക്കെ ഉയര്‍ന്നിട്ടുണ്ട്. ദളിത്മുസ്ലിംആദിവാസി ബഹുജന്‍ ജനതയെ വംശീയമായി അപമാനിക്കാനുള്ള സംവിധാനം മാത്രമാണിതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിക്കുന്നു. പൊലീസിനൊപ്പം ചേര്‍ന്ന് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരും പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്ന നടപടിയും യു.പിയില്‍ കാണാം.

സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി നഷ്ടപ്പെടുത്തുന്ന പദ്ധതിയെ വിമര്‍ശിച്ച മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ എടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നും സ്ത്രീപക്ഷ സംഘടനകള്‍ ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (37 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (44 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (50 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (53 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends