ഭര്‍ത്താവ് പത്രപരസ്യം വഴി തലാഖ് ചൊല്ലി, ഭാര്യ പോലീസില്‍ പരാതി നല്‍കി

സൗദി അറേബ്യയിലുള്ള ഭര്‍ത്താവ് ഭാര്യയെ തലാഖ് ചൊല്ലിയത് പത്രപരസ്യം വഴി. ഹൈദരാബാദുകാരിയായ 25 കാരിക്കാണ് ഭര്‍ത്താവ് മുഹമ്മദ് മുസ്താക്വദ്ദീന്‍ പത്രപരസ്യത്തിലൂടെ ഡിവോഴ്‌സ് നോട്ടീസ് അയച്ചത്. മാര്‍ച്ച് നാലിനാണ് പ്രാദേശിക ഉര്‍ദു പത്രത്തില്‍ മുസ്താക്വദ്ദീന്‍ വിവാഹമോചന നോട്ടീസ് പരസ്യം ചെയ്തത്.
തുടര്‍ന്ന്ഇയാളുടെ അഭിഭാഷകന്‍ യുവതിയെ വിളിച്ച് വിവാഹം വേര്‍പെടുത്തിയതായി അറിയിക്കുകയും ചെയ്യുകയായിരുന്നു. ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും വിവാഹമോചനം അംഗീകരിക്കില്ലെന്നും ചുണ്ടിക്കാട്ടി യുവതി മുസ്താക്വദ്ദീനെതിരെ പൊലീസില്‍ പരാതി നല്‍കി.
2015 ലാണ് ഇവരുടെ വിവാഹം നടന്നത്. ഇവര്‍ക്ക് 10 മാസംപ്രായമുള്ള പെണ്‍കുഞ്ഞുമുണ്ട്. വിവാഹശേഷം യുവതി ഭര്‍ത്താവിനൊപ്പം സൗദിയിലായിരുന്നു. രണ്ടു മാസം മുമ്പാണ് ഇവര്‍ മാതാപിതാക്കളുടെ അടുത്ത് തിരിച്ചെത്തിയത്. നാട്ടിലെത്തി മൂന്നാഴ്ചകള്‍ക്കു ശേഷം ഭര്‍ത്താവ് ആരെയുമറിയിക്കാതെ തിരിച്ചു പോവുകയായിരുന്നു. പിന്നീട് ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് യുവതി പറഞ്ഞു.
''ജീവിതത്തില്‍ താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം തുറന്നു പറയെട്ട. തന്റെ ഭാഗത്തുതന്നെയാണ് തെറ്റെങ്കില്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുന്നില്‍വെച്ച് തലാഖ് ചൊല്ലി പിരിഞ്ഞോട്ടെയെന്നും യുവതി പറഞ്ഞു.
സ്ത്രീ ധനതര്‍ക്കമാണ് യുവതിയെ ഉപേക്ഷിക്കാന്‍ കാരണമെന്നും മുസ്താക്വദ്ദീന്‍ 20 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശരിയത്ത് പ്രകാരം പത്രപരസ്യം വഴിയുള്ള ഡിവോഴ്‌സ് നോട്ടീസിന് സാധുതയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























