Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വിമാന ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ രവീന്ദ്ര ഗായ്ക്‌വാദ് ഖേദം പ്രകടിപ്പിച്ചു

06 APRIL 2017 10:03 PM IST
മലയാളി വാര്‍ത്ത

വിമാന ജീവനക്കാരനെ മര്‍ദ്ദിച്ച ശിവസേന എംപി രവീന്ദ്ര ഗായ്ക്‌വാദ് ഖേദം പ്രകടിപ്പിച്ചു. വിഷയത്തില്‍ സ്പീക്കര്‍ ഇടപെട്ടതിനുപിന്നാലെയാണ് എംപി ഖേദപ്രകടനം നടത്തിയത്. വിമാനയാത്രാവിലക്കു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു വ്യോമയാനമന്ത്രിക്ക് എംപി കത്തുനല്‍കി. നേരത്തേ, രവീന്ദ്ര ഗായ്ക്‌വാഡിനെ ശക്തമായി പിന്തുണച്ച് പാര്‍ട്ടി രംഗത്തെത്തിയിരുന്നു.

എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ മുംബൈയിലൂടെ പറക്കില്ലെന്നു ശിവസേന ഭീഷണിപ്പെടുത്തിയെന്നു വിമാനക്കമ്പനിയുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു. ഇതേത്തുടര്‍ന്നു വിമാനക്കമ്പനി സുരക്ഷ ശക്തമാക്കണമെന്ന് അഭ്യര്‍ഥിച്ചു. എംപിയുടെ വിലക്ക് നീക്കിയില്ലെങ്കില്‍ എന്‍ഡിഎ മുന്നണിയുമായി ഇടയുമെന്ന സൂചനയും ശിവസേന നല്‍കി.

വിലക്ക് നീക്കാത്ത പക്ഷം ഈമാസം 10ന് നടത്തുന്ന എന്‍ഡിഎ യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുമെന്നു ശിവസേന മുന്നറിയിപ്പു നല്‍കി. എംപിക്കു യാത്രനിഷേധിക്കുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു ശിവസേന എംപി സഞ്ജയ് റാവത്ത് പ്രതികരിച്ചു. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും വിമാനത്തില്‍ സഞ്ചരിക്കാന്‍ അവസരം നല്‍കുമ്പോള്‍ ഒരു എംപിക്ക് അതിനുള്ള അവസരം നല്‍കുന്നില്ലെന്നും റാവത്ത് പറഞ്ഞു.

എയര്‍ ഇന്ത്യ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയെന്നും താന്‍ മാധ്യമ വിചാരണ നേരിട്ടെന്നും രവീന്ദ്ര ഗെയ്ക്ക്‌വാദ് രാവിലെ ലോക്‌സഭയില്‍ പറഞ്ഞു. എംപിയുടെ വിമാനയാത്രാ വിലക്കിനെച്ചൊല്ലി ലോക്‌സഭയില്‍ കേന്ദ്രമന്ത്രിമാര്‍ നേര്‍ക്കുനേര്‍ വന്നിരുന്നു.

വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിനടുത്തേക്ക് കൈചൂണ്ടി ചെന്ന കേന്ദ്രമന്ത്രി ആനന്ദ് ഗീഥെയെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണു തടഞ്ഞത്. ലോക്‌സഭയില്‍ മാപ്പുപറഞ്ഞ ഗെയ്ക്‌വാദ് പക്ഷേ എയര്‍ ഇന്ത്യ ജീവനക്കാരനോട് മാപ്പുപറയാന്‍ തയാറല്ലെന്നാണ് പറഞ്ഞത്. ഇതിനിടയിലാണ് ഗായ്ക്‌വാദിന്റെ ഖേദപ്രകടനം എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (36 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (43 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (49 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (52 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (59 minutes ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends