ആര്‍.കെ നഗറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജയലളിതയുടെ മൃതദേഹവും

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ജയലളിതയുടെ മൃതദേഹവും തെരഞ്ഞെടുപ്പ് പ്രചരണത്തിന്. ജയലളിതയുടെ മൃതദേഹത്തിന്റെ ഡമ്മിയും ശവപേടകത്തിന്റെ മാതൃകയും ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നത്. പനീര്‍സെല്‍വം ക്യാംപാണ് ജയലളിതയുടെ മൃതദേഹത്തിന്റെ ഡമ്മി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. വ്യാഴാഴ്ച ആര്‍.കെ നഗറിലെ കൊരുക്‌പേട്ടിലാണ് ജയയുടെ മൃതദേഹത്തിന്റെ ഡമ്മിയും വഹിച്ചു കൊണ്ടുള്ള വാഹനം ആദ്യം പ്രത്യക്ഷപ്പെട്ടത്.
വോട്ടര്‍മാരെ വൈകാരികമായി സ്വാധീനിക്കുന്നതിന് അറ്റകൈ പ്രയോഗമെന്ന നിലയ്ക്കാണ് ജയയുടെ മൃതദേഹത്തിന്റെ ഡമ്മി തന്നെ രംഗത്തിറക്കിയത്. മണ്ഡലത്തില്‍ പര്യടനം നടത്തുന്ന വാഹനത്തില്‍ മൃതദേഹത്തിന്റെ ഡമ്മിക്ക് അരികില്‍ നിന്നുമാണ് നേതാക്കള്‍ പ്രസംഗിക്കുന്നത്. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴെന്ന പോലെ ദേശീയ പതാക പുതപ്പിച്ച മൃതദേഹത്തിന്റെ ഡമ്മിയാണ് തയ്യാറാക്കിയിരിക്കുന്നത്.

തുറന്ന ജീപ്പിലാണ് ഡമ്മിയുടെ മണ്ഡല പര്യടനം. നേതാക്കളുടെ വിയോഗം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് മൃതദേഹത്തിന്റെ ഡമ്മി ഉപയോഗിച്ച് പ്രചരണം നടത്തുന്നത്. പനീര്‍സെല്‍വം ക്യാംപിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വോട്ടിന് വേണ്ടി എന്തും ചെയ്യാമെന്ന് കരുതരുതെന്ന് ഡി.എം.കെയുടെ രാജ്യസഭാംഗം കനിമൊഴി പറഞ്ഞു. അന്തരിച്ച നേതാവിനോട് അല്‍പ്പമെങ്കിലും ബഹുമാനം കാണിക്കണമെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു. ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് ആര്‍.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പനീര്‍സെല്‍വം പക്ഷത്തിനും ശശികല ക്യാംപിനും അഭിമാന പോരാട്ടമാണ് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha























