സോണിയ ഗാന്ധിക്കെതിരെ നരേന്ദ്ര മോഡി... ഇറ്റാലിയന്‍ നാവികരെ വിട്ടയച്ചത് ആരുടെ നിര്‍ദ്ദേശ പ്രകാരം?

കടല്‍ക്കൊലക്കസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ വിട്ടയച്ചത് ആരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ചോദിച്ചു. ചിലര്‍ ദേശ സ്‌നേഹികളാണെന്ന് നടിക്കുകയാണ്. ജനങ്ങളുടെ ദേശ സ്‌നേഹത്തെ കുറിച്ച് സോണിയ ചേദ്യങ്ങള്‍ ഉയര്‍ത്തരുത്.
ഇറ്റലിയിലെ തെരഞ്ഞെടുപ്പില്‍ പങ്കു ചേരുന്നതിനാണ് നാവികരെ പോകാന്‍ സുപ്രീം കോടതി അനുവദിച്ചത്. എന്നാര്‍ നാവികര്‍ മടങ്ങി വരില്ലെന്ന നിലപാട് ഇറ്റലി സ്വീരിച്ചു. ഇറ്റലി അംബാസഡര്‍ ഇന്ത്യ വിടുന്നത് കോടതി തടഞ്ഞതോടെയാണ് നാവികര്‍ മടങ്ങി വന്നത്.
ചിലര്‍ ദേശസ്‌നേഹത്തിന്റെ തുടി കൊട്ടുകയാണെന്നും എന്നാല്‍ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കാത്ത ഇത്തരക്കാരുടെ ലക്ഷ്യം എങ്ങനേയും അധികാരത്തില്‍ എത്തുകയെന്നതാണെന്നും സോണിയ ഗാന്ധി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിയില്‍ വിമര്‍ച്ചതിന് മറുപടിയായാണ് മോഡി കടല്‍ക്കൊലക്കേസ് എടുത്തിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























