പെട്രോളിന് 75 പൈസ കുറച്ചു

പെട്രോള്‍ വിലയില്‍ ലിറ്ററിന് 75 പൈസയുടെ കുറവ്. ഡീസല്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ലോക്കല്‍ ടാക്‌സുകളും വാറ്റും ഒഴിവാക്കിയുള്ള തുകയാണിത്. കഴിഞ്ഞ ഫെബ്രുവരി 28 നായിരുന്നു അവസാനമായി ഇന്ധന വിലയില്‍ മാറ്റങ്ങള്‍ വന്നത്. പെട്രോളിന് 60 പൈസയും ഡീസലിന് 50 പൈസയും ലിറ്ററിന് വര്‍ദ്ധിപ്പിക്കുകയായിരുന്നു അന്ന്. രൂപയുടെ മൂല്യവും പെട്രോള്‍ ഡീസല്‍ വില നിര്‍ണയവും തമ്മില്‍ കാര്യമായ ബന്ധമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി രൂപയുടെ മൂല്യം മെച്ചപ്പെടുന്നതാണ് പെട്രോള്‍ വില ചെറുതായെങ്കിലും കുറയാന്‍ കാരണം.
https://www.facebook.com/Malayalivartha
























