തീ പാറുന്ന ത്രികോണത്തില്‍പ്പെട്ട് അമേഠി... രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ടെലിവിഷന്‍ താരമായ സ്‌മൃതി ഇറാനി ബിജെപി സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തികൊണ്ട് ബിജെപി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയില്‍ പ്രമുഖ ടിവി താരമായ സ്‌മൃതി ഇറാനിയേയാണ് ബിജെപി രംഗത്തിറക്കിയത്. വളരെ പോപ്പുലറായ ടിവി താരമായ സ്‌മൃതി ഇറാനി അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തക കൂടിയാണ്. ബിജെപിയിലെ അറിയപ്പെടുന്ന നേതാവ് കൂടിയാണ് സ്‌മൃതി.
ഇപ്പോള്‍ ബിജെപിയുടെ ഉപാധ്യക്ഷയായ സ്‌മൃതി ഇറാനി ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എംപി കൂടിയാണ്. കൂടാതെ നരേന്ദ്ര മോഡിയുടെ വിശ്വസ്‌തയായ അനുയായിയുമാണ് സ്‌മൃതി. ഇതോടെ അമേഠി ത്രികോണ മത്സരത്തിന് വേദിയാകും. ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസും മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്.
സ്‌മൃതി സ്ഥാനാര്‍ത്ഥിയാകുന്നതോടെ അമേഠിയില്‍ മത്സരം കടുക്കുമെന്നാണ് കോണ്‍ഗ്രസും കണക്കു കൂട്ടുന്നത്. എങ്ങനേയും കോണ്‍ഗ്രസ് ഉപാധ്യക്ഷനെ കരയ്‌ക്ക് കയറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
അതേസമയം സോണിയ ഗാന്ധിയ്‌ക്കെതിരെ സുപ്രീം കോടതി അഭിഭാഷകനായ അജയ് അഗര്‍വാളിനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്.
നേരത്തെ ഉമാഭാരതിയെ മത്സരിപ്പിക്കാന്‍ ആലോചന ഉണ്ടായിരുന്നെങ്കിലും ഝാന്‍സിയില്‍ മത്സരിക്കാനാണ് താത്പര്യമെന്ന് ഉമാഭാരതി അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























