നാന്‍സി പവല്‍ രാജിവച്ചു

ഇന്ത്യയിലെ യു.എസ് അംബാസഡര്‍ നാന്‍സി പവല്‍ രാജിവച്ചു. രാജിക്കത്ത് പ്രസിഡന്റ് ബരാക് ഒബാമയ്‌ക്ക് അയച്ചതായി എംബസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബി.ജെ.പി. ആധികാരത്തിലെത്താന്‍ സാധ്യത നിലനില്‍ക്കെ നരേന്ദ്ര മോദിയുമായുളള ബന്ധം മെച്ചപ്പെടുത്താന്‍ നാന്‍സി പവലിനെ യു.എസ്. മാറ്റിയേക്കുമെന്ന് അടുത്തിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
തിരഞ്ഞെടുപ്പിന്‌ശേഷം അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്താന്‍ കഴിയുന്ന ഒരാളെയാണ് യു.എസ് പരിഗണിക്കുന്നതെന്നും വാര്‍ത്തയുണ്ടായിരുന്നു. മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ മോദിക്കെതിരായ വിസ വിലക്ക് നീക്കിയപ്പോഴും യു.എസ് അതിന് തയ്യാറാകാത്തതിന് പിന്നില്‍ നാന്‍സിയാണെന്ന് ആരോപണമുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ ഇതുവരെ എംബസി നിഷേധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























