10 കോടിയുടെ സ്വത്തുളള സോണിയ മകന്‍ രാഹുലിന് 9 ലക്ഷം കടം നല്‍കി

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് 10 കോടി രൂപയുടെ ആസ്‌തിയുണ്ട്. ഒന്‍പതു ലക്ഷം രൂപ മകന്‍ രാഹുല്‍ ഗാന്ധിക്ക് കടമായി നല്‍കിയിട്ടുണ്ട്. ഇന്നലെ റായബറേലി മണ്‌ഡലത്തില്‍ നാമനിര്‍ദ്ദേശപത്രികയൊടൊപ്പം സോണിയ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഈ വിവരങ്ങള്‍.
കഴിഞ്ഞ തവണത്തെ 1.37 കോടി രൂപയുടെ ആസ്‌തിയില്‍ ആറ് മടങ്ങ് വര്‍ദ്ധന വരാന്‍ കാരണം വിപണി വിലയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ വില നിശ്ചയിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 62 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ അടക്കം 2.81 കോടി രൂപയുടെ ജംഗമ വസ്‌തുക്കള്‍ സ്വന്തമായുണ്ട്. എന്നാല്‍ സ്വന്തമായി വാഹനമില്ലാത്ത ഇന്ത്യാക്കാരുടെ കൂട്ടത്തിലാണ് സോണിയ. 66 ലക്ഷം രുപ ബാങ്കിലുണ്ട്. കൈയ്യില്‍ പണമായുളളതും എണ്‍പത്തി അയ്യായിരം രൂപയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ 82.2 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ ബോണ്ടും 1.90 ലക്ഷം രൂപയുടെ ഷെയറുമുണ്ട്.
https://www.facebook.com/Malayalivartha
























