അന്ന് കെജരിവാളിനെ മഷികുടഞ്ഞ ആള്‍ ഇന്ന് ആം ആദ്‌മിയില്‍

കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരവിന്ദ് കെജരിവാളിനു നേരെ മഷി കുടഞ്ഞയാള്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നു. മഹാരാഷ്‌ട്ര സ്വദേശിയായ നാചികേത വാള്‍നികാര്‍ ആണ് തെറ്റ് ഏറ്റുപറഞ്ഞ് ആം ആദ്‌മിയില്‍ ചേര്‍ന്നത്. നേരത്തെ ബിജെപി പ്രവര്‍ത്തകനായിരുന്നു ഇയാള്‍. അഴിമതി ഇല്ലാത്ത ഒരു നാടാണ് തന്റെ സ്വപ്‌നം, ഇതിനാല്‍ തന്നെയാണ് നേരത്തെ ബിജെപിയില്‍ ചേര്‍ന്നത്.എന്നാല്‍ അവര്‍ക്ക് അഴിമതിക്കെതിരെ ഒന്നും തന്നെ ചെയ്യുവാനില്ല. അന്ന് കെജരിവാളിനെ ആക്രമിച്ചതില്‍ ശക്തമായ മനസികവിഷമം ഉണ്ടായിരുന്നു. എഎപിക്ക് അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമെന്നും നാചികേത പറഞ്ഞു.
https://www.facebook.com/Malayalivartha
























