ഡല്‍ഹിയില്‍ വെടിയുണ്ടയുമായി അമേരിക്കന്‍ പോലീസുകാരന്‍ പിടിയില്‍

വെടിയുണ്ടയുമായി അമേരിക്കന്‍ പോലീസ് ഉദ്ദ്യോഗസ്ഥന്‍ ഡല്‍ഹി പോലീസ് പിടിയില്‍. ഇക്കഴിഞ്ഞമാസമായിരുന്നു ഇയാളുടെ അറസ്റ്റ്. മാനി എന്‍കാര്‍നാഷിയന്‍ എന്ന അമേരിക്കന്‍ പോലീസുകാരനാണ് ഡല്‍ഹി പോലീസ് പിടിയിലായത്.
ഭാര്യയെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയില്‍ എത്തിയവേളയിലാണ് ഇയാളെ പോലീസ് പിടികൂടുന്നത്. അനുവാദമില്ലാതെ ആയുധങ്ങള്‍ കൈവശം വച്ച കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് നടപടികള്‍ പൂര്‍ത്തിയാകും വരെ ഇന്ത്യവിട്ട് പോകുന്നതില്‍
നിന്നും ഇയാളെ തടഞ്ഞിട്ടുണ്ട്. ബാഗില്‍ വസ്‌ത്രങ്ങളും മറ്റും നിറയ്‌ക്കുമ്പോള്‍ അബദ്ധത്തില്‍ വെടിയുണ്ടകള്‍ വെച്ചുപോയതാണെന്നാണ് ഇയാളുടെ വിശദീകരണം.
https://www.facebook.com/Malayalivartha
























