സര്‍ക്കാര്‍ പോകുന്നതിന് മുമ്പൊരു പ്രായശ്ചിത്തം കൂടി... ഡീസലിന്റെ പ്രതിമാസ വില വര്‍ധന പിന്‍വലിക്കും

എണ്ണ കമ്പനികളെ സംരക്ഷിക്കാനായി ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച പ്രതിമാസ വിലവര്‍ധന പിന്‍വലിക്കാന്‍ തീരുമാനം. ഡീസലിന്റെ പ്രതിമാസ വിലവര്‍ധനവാണ് പിന്‍വലിക്കുന്നത്. എല്ലാ മാസവും 40 മുതല്‍ 50 പൈസാ വരെ വര്‍ദ്ധിപ്പിക്കുന്നത് ഒഴിവാക്കാനാണ് ആലോചന. എപ്രില്‍ മാസത്തെ വര്‍ദ്ധന മരവിപ്പിക്കും. അന്തിമപ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ച ശേഷം.
ഡീസല്‍ വില്‍പ്പന വഴിയുള്ള നഷ്ടം നികത്തുന്നതിന് ലിറ്ററിന് 50 പൈസ വീതം മാസം തോറും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ലിറ്ററിന് 10 രൂപ 80 പൈസ നഷ്ടത്തിലാണ് ഡീസല്‍ വില്‍ക്കുന്നതെന്നായിരുന്നു എണ്ണ കമ്പനികളുടെ വാദം.
2013 ജുനവരി 17 മുതല്‍ ഇതിനകം 14 തവണ ഡീസല്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് എട്ടു രൂപയോളമാണ് 14 മാസത്തിനുള്ളില്‍ ഉയര്‍ന്നത്. 2013 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ ഡീസലിന് 47.65 രൂപയായിരുന്നത് ഇപ്പോള്‍ 55.48 രൂപയിലെത്തി. 7 രൂപ 83 പൈസയുടെ വര്‍ധനവാണ് ഒരു ലിറ്ററില്‍ ഉണ്ടായിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























