ഇന്ത്യന്‍ സൈനികരെ വധിച്ച് മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തിനു പിന്നില്‍ പാക്ക് പങ്കിന് തെളിവുണ്ടെന്ന് ഇന്ത്യ

ഇന്ത്യന്‍ സൈനികരെ വധിച്ചു മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തിനുപിന്നില്‍ പാക്കിസ്ഥാന്‍ തന്നെയെന്നതിനുള്ള ശക്തമായ തെളിവുകള്‍ കൈവശമുണ്ടെന്ന് ഇന്ത്യ. നിയന്ത്രണരേഖ മറികടന്നു വന്ന പാക്കിസ്ഥാന്‍ സൈനികരാണു കൃത്യം നടത്തിയെന്നതിനു വ്യക്തമായ തെളിവുണ്ടെന്ന് വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്‌ലെ അറിയിച്ചു.
സംഭവത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച പാക്ക് സൈനികര്‍ക്കും കമാന്‍ഡര്‍മാര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നെത്തിയ പാക്ക് സംഘം കൃഷ്ണഘാട്ടിയില്‍ രണ്ടു സൈനികരെ വധിച്ചു മൃതദേഹങ്ങള്‍ വികൃതമാക്കിയിരുന്നു.
കൊല്ലപ്പെട്ട സൈനികരുടെ രക്തത്തിന്റെ ബാക്കിപത്രവുമായാണു പാക്ക് സംഘം അതിര്‍ത്തി കടന്നതെന്നു പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പാക്ക് അധിനിവേശ കശ്മീരില്‍നിന്നാണ് ഇവരെത്തിയത്. തിരിച്ചുപോയതും അങ്ങോട്ടേക്കുതന്നെ, ബാഗ്‌ലെ വ്യക്തമാക്കി. അതേസമയം, കൃത്യം നടത്തിയതു തങ്ങളല്ലെന്ന നിലപാടിലാണു പാക്കിസ്ഥാന്‍. സംഭവത്തില്‍ ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ കേന്ദ്രം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























