സഹോദരി ഷൈമയും സൈഫി അധികൃതരും തമ്മിൽ നിരന്തര വാക്കുതർക്കങ്ങൾ

അമിതവണ്ണം കുറയ്ക്കാനുള്ള ചികിത്സയ്ക്ക് എത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന്റെ ചെകിത്സ അബുദാബി വിപിഎസ് ബുര്‍ജീല്‍ മാറ്റുന്നതായി റിപോര്‍ട്ടുകള്‍ . ഇന്നു രാവിലെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഇമാന്റെ ചികിത്സയ്ക്കു നേതൃത്വം നല്‍കിയ സൈഫി ആശുപത്രിയിലെ ബാരിയാട്രിക് സര്‍ജന്‍ ഡോ. മുഫസ്സല്‍ ലഖഡാവാല അറിയിച്ചിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ഇമാനെ അബുദാബിയിലേക്ക്മാറ്റുന്നതെന്നാണ് വാര്‍ത്തകള്‍.
അമിതവണ്ണം കാരണം 25 വര്‍ഷമായി കിടക്കയില്‍ കഴിയുന്ന ഇമാനെ ഈജിപ്തില്‍നിന്ന് മുംബൈയില്‍ കൊണ്ടുവരുമ്പോള്‍ മൂന്നുവര്‍ഷം മുന്‍പുണ്ടായ പക്ഷാഘാതത്തിന്റെ അവശതകളുമുണ്ടായിരുന്നു. തുടക്കത്തില്‍ ഭക്ഷണ ക്രമീകരണം കൊണ്ടുതന്നെ നൂറു കിലോയോളം കുറയ്ക്കാനായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പിന്നീട് ഭാരം കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയ നടത്തി. ഇതിനുശേഷം ഭാരം ഇരുനൂറു കിലോയില്‍ താഴെ എത്തിയതായാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. ഇമാന്റെ ഭാരം കുറഞ്ഞെന്ന സൈഫി ആശുപത്രി അധികൃതരുടെ അവകാശവാദം പൊള്ളയാണെന്നും അവരുടെ ആരോഗ്യസ്ഥിതി മോശമായിരിക്കുകയാണെന്നും ആരോപിച്ചു കൊണ്ടുള്ള ഇമാന്റെ സഹോദരി ഷൈമയുടെ വിഡിയോ ക്ലിപ് ഫെയ്‌സ്ബുക്കില്‍ വൈറലായി. ഇതെത്തുടര്‍ന്നാണ് ഇമാനെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ഇമാനെ കൊണ്ടുപോകാന്‍ എത്തുന്ന ഡോക്ടര്‍മാരുടെ സംഘത്തിന് അവരുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സൈഫി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം കൈമാറും ഫെബ്രുവരിയില്‍ സൈഫി ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇമാന് 498 കിലോ ഭാരമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അത് 177 കിലോയായതായും സൈഫി ആശുപത്രി അധികൃതര്‍ ആവര്‍ത്തിച്ചു പറയുന്നത്. ഇമാന്റെ സഹോദരി ഷൈമയും സൈഫി അധികൃതരും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് ഇമാനെ അബുദാബിയിലേക്ക് മാറ്റുന്നതിന് പിന്നില്‍.
പ്രത്യേക വിമാനത്തിലാവും ഇമാനെ ഇന്ന് അബുദാബിയിലേക്കു കൊണ്ടുപോവുക. സൈഫി ആശുപത്രിയില്‍നിന്ന് മുംബൈ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പ്രത്യേക ആംബുലസില്‍ എത്തിക്കും. ഇമാന്റെ സഹോദരി ഷൈമയ്‌ക്കൊപ്പം വിപിഎസ് ഗ്രൂപ്പിന്റെ ഒന്‍പതു ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും അനുഗമിക്കും. പക്ഷാഘാതത്തിന്റെ അവശതകള്‍ മാറ്റാനും ശാരീരിക ശേഷികള്‍ വീണ്ടെടുക്കാനുമുള്ള ചികിത്സകളായിരിക്കും ബുര്‍ജീല്‍ ആശുപത്രിയില്‍ ഇമാന് ലഭിക്കുക.
https://www.facebook.com/Malayalivartha

























