കൂടംകുളം ഉടമ്പടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

കൂടംകുളത്തെ മൂന്നും നാലും റിയാക്ടറുകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് കഴിഞ്ഞമാസം ആണവോര്‍ജ സെക്രട്ടറി ആര്‍.കെ. സിങ് റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടിയെടുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആണവോര്‍ജ വകുപ്പ് തേടിയിരുന്നു.
കമ്മീഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞതായും റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ട ശേഷം ധാരണാപത്രം ഒപ്പിടുന്ന തീയതി തീരുമാനിക്കുമെന്നും ആണവോര്‍ജ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
കൂടംകുളം ആണവനിലയത്തിലെ മൂന്നും നാലും ആണവ റിയാക്ടറുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെക്കുന്നതിന് തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ലഭിച്ചതായി കേന്ദ്ര ആണവോര്‍ജ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























