ആറ് മണ്‌ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആറ് ലോക്‌സഭാ മണ്‌ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി. അരുണാചല്‍പ്രദേശിലും മേഘാലയിലും രണ്ടും നാഗാലാന്റിലും മണിപ്പൂരിലും ഓരോന്നും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മിസോറമിലെ ഒരു ലോക്‌സഭാ മണ്‌ഡലത്തിലെ തെരഞ്ഞെടുപ്പ് ബന്ദിനെ തുടര്‍ന്ന് 11 ലേക്ക് മാറ്റി. കേരളത്തോടൊപ്പം ഹരിയാനയിലും മഹാരാഷ്‌ട്രയിലും ഒഡിഷയിലും ഉത്തര്‍പ്രദേശിലും 10 നും മധ്യപ്രദേശില്‍ ഒന്‍മ്പതും ഡല്‍ഹിയില്‍ ഏഴും ബീഹാറില്‍ ആറും ത്സാര്‍ഖണ്‌ഡില്‍ അഞ്ചും അന്തമാന്‍ നികോബാര്‍, ലക്ഷദീപ്,ചണ്‌ഡിഗഢ്, ഛത്തീസ്‌ഗഢ്, ജമ്മു-കാശ്‌മീല്‍ എന്നിവിടങ്ങളില്‍ ഓരോന്നും വീതം മണ്‌ഡലങ്ങളിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കുക.
https://www.facebook.com/Malayalivartha
























