തല്ലിക്കോളൂ വീട്ടില്‍ വന്നു മാപ്പു തരും... തന്നെ തല്ലിയ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി കേജ്‌രിവാള്‍ മാപ്പ് നല്‍കി

തല്ലുന്നവരുടെ വീട് തെരഞ്ഞ് പിടിച്ച് വീട്ടില്‍ പോയി മാപ്പ് നല്‍കുകയാണ് ആം ആദ്‌മി നേതാവ് അരവിന്ദ കെജ് രിവാള്‍ . തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡല്‍ഹിയില്‍ തന്നെ അക്രമിച്ച രണ്ടുപേരെ കേജ്‌രിവാള്‍ സന്ദര്‍ശിച്ചാണ് മാപ്പ് നല്‍കിയത്. ഇന്നലെ കരണത്തടിച്ച ഓട്ടോ ഡ്രൈവര്‍ ലാലിയെയും ഏപ്രില്‍ നാലിന് റാലിയ്‌ക്കിടെ പിന്നില്‍ നിന്ന് ആക്രമിച്ച അബ്‌ദുള്‍ വാഹിദിനെയും ഇവരുടെ വീട്ടിലെത്തിയാണ് കേജ്‌രിവാള്‍ കണ്ടത്.
ഇന്നലെ ഉച്ചയ്‌ക്കാണ് നോര്‍ത്ത് വെസ്‌റ്റ് ഡല്‍ഹി മണ്ഡലത്തിലെ പ്രചാരണത്തിനിടെ സുല്‍ത്താന്‍പൂരില്‍ വച്ചാണ് ലാലി മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ കേജ്‌രിവാളിന്റെ കരണത്തടിച്ചത്. കിരാലിയിലുളള ലാലിയുടെ വീട്ടിലെത്തിയ കേജ്‌രിവാളിനോട് ലാലി മാപ്പു പറഞ്ഞു. ആരുടെയും പ്രേരണയിലല്ല താന്‍ ആക്രമിച്ചതെന്നും ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ശേഷം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാത്തതാണ് തന്നെ പ്രകോപിതനാക്കിയതെന്നും ലാലി പറഞ്ഞു.
ലാലിക്കു മുന്‍പേ തന്നെ ആക്രമിച്ച അബ്‌ദുല്‍ വാജിദിനെയും ജാമിയ നഗറിലെ ഇയാളുടെ വീട്ടിലെത്തി കേജ്‌രിവാള്‍ സന്ദര്‍ശിച്ചു മാപ്പ് നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























