ബിജെപി അധികാരത്തില്‍ വരുമെന്ന് പറയുന്നത് മാര്‍ക്കറ്റിങ്ങില്‍ മിടുക്കരായത് കൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി

ബിജെപി പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരം ഒരാളില്‍ കേന്ദ്രീകരിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്നു രാഹുല്‍ കുറ്റപ്പെടുത്തി.
ഒരു ദേശീയ ടിവി ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ അഭിപ്രായപ്രകടനം. എന്‍ഡിഎയെക്കാള്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ യുപിഎ ചെയ്‌തെങ്കിലും അതു ജനങ്ങളെ അറിയിക്കുന്നത് വേണ്ടത്ര ഫലപ്രദമായില്ലെന്ന് രാഹുല്‍ പറഞ്ഞു.
എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന ഫലപ്രവചനങ്ങളെ രാഹുല്‍ തള്ളിക്കളഞ്ഞു. ബിജെപി മാര്‍ക്കറ്റിങ്ങില്‍ മിടുക്കരാണ്. പക്ഷേ ഫലമാണ് പ്രധാനം. അവര്‍ 2004ലും മാര്‍ക്കറ്റിങ്ങില്‍ മുന്നിലായിരുന്നു. പക്ഷേ ഫലം വന്നപ്പോള്‍ പിന്നിലായി.
കോണ്‍ഗ്രസിന്റെ അടിത്തറ പാവപ്പെട്ടവരാണ്. അവരുടെ ശബ്‌ദം ആരും കേള്‍ക്കാതെ പോവുന്നു. പാവങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കാനാണ് സകോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നു പറഞ്ഞ രാഹുല്‍ ഗുജറാത്തിലെ വികസനം സമൂലമല്ലെന്ന് ആരോപിച്ചു. ടെക്‌സ്‌റ്റൈല്‍ വ്യവസായം അവിടെ തകര്‍ന്നു. ഗുജറാത്തിലെ കര്‍ഷകര്‍ പട്ടിണി മൂലം മരിക്കുന്നു. പോഷകാഹാരക്കുറവും ഗുജറാത്തിലുണ്ട്.
https://www.facebook.com/Malayalivartha
























