എക്കാലത്തെയും ദുര്‍ബലനായ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആണെന്ന് അദ്വാനി

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി രംഗത്ത് മന്‍മോഹന്‍ സിംഗ് എക്കാലത്തേയും ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്നായിരുന്നു അദ്വാനിയുടെ വിമര്‍ശനം. തന്റെ പ്രധാനമന്ത്രി പദം രാജ്യത്ത് എത്രത്തോളം പ്രതിഫലിച്ചു എന്ന് അദ്ദേഹം ആത്‌മപരിശോധന നടത്തുമെന്നും അദ്വാനി കുറ്റപ്പെടുത്തി.
പ്രദാനമന്ത്രിക്കെതിരെ അദ്ദേഹത്തിന്റെ മുന്‍മാധ്യമ ഉപദേഷ്‌ടാവ് സഞ്‌ജയ് ബാരു നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെയാണ് അദ്വാനിയുടെ വിമര്‍ശനം. പ്രധാനമന്ത്രി കാണുന്നതിന് മുമ്പ് നിര്‍ണ്ണായക ഫയലുകള്‍ സോണിയയാണ് കണ്ടിരുന്നതെന്നും ഫയലുകള്‍ തീര്‍പ്പാക്കിയിരുന്നത് സോണിയയായിരുന്നതെന്നുമുളള സഞ്‌ജയ് ബാരുവിന്റെ വെളിപ്പെടുത്തലുകള്‍ ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. ബാരുവിന്റെ പുസ്‌തകമായ ദ ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്ററിലൂടെയാണ് ബാരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
https://www.facebook.com/Malayalivartha
























