പെട്രോള്‍ വില 70 പൈസ കുറച്ചെങ്കിലും ഡീയല്‍ വിലയില്‍ മാറ്റമില്ല

പെട്രോളിന് ലിറ്ററിന് 70 പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. പ്രാദേശിക നികുതിയും വാറ്റും ഒഴിവാക്കിയുള്ള തുകയാണിത്. ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരും. പെട്രോള്‍ വില ഒരു രൂപ വരെ കുറച്ചേക്കും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് ഉണ്ടായ വില വ്യത്യാസവും രൂപയുടെ വിലയിലുണ്ടായ മാറ്റവുമാണ് ഇപ്പോള്‍ വില കുറയാന്‍ കാരണം.
പെട്രോള്‍ വില ഒരു രൂപ വരെ കുറച്ചേക്കും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് ഉണ്ടായ വില വ്യത്യാസവും രൂപയുടെ വിലയിലുണ്ടായ മാറ്റവുമാണ് ഇപ്പോള്‍ വില കുറയാന്‍ കാരണം. കഴിഞ്ഞ മാസം അവസാനത്തോടെയായിരുന്നു അവസാനമായി പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായത്. കഴിഞ്ഞ തവണയും എണ്ണ കമ്പനികള്‍ ലിറ്ററിന് 75 പൈസയുടെ കുറവായിരുന്നു വരുത്തിയിരുന്നത്. ഫെബ്രുവരി മാസത്തിലാണ് എണ്ണ കമ്പനികള്‍ അവസാനമായി പെട്രോളിന് വില വര്‍ദ്ധിപ്പിച്ചത്. അന്ന് ലിറ്ററിന് 60 പൈസയുടെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha
























