കര്‍ണാടകയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ആറു മരണം പന്ത്രണ്ട് പേര്‍ക്ക് പൊളളലേറ്റു

കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് ആറു പേര്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പൊളളലേറ്റു. ദാവന്‍ഗരെയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ബസാണ് ചിത്രദുര്‍ഗയില്‍ വച്ച് ഇന്നു പുലര്‍ച്ചയോടെ തീപിടിച്ചത്. ബാഗ്ലൂരില്‍ നിന്ന് ദാവങ്കരയിലേക്ക് പോവുകയായിരുന്നു ബസ്. ബുധനാഴ്‌ച പുലര്‍ച്ചെ മൂന്നു മണിക്ക് ചിത്രദൂര്‍ഗ ജില്ലയിലെ ഹരിയൂരിലായിരുന്നു അപകടം.
ബസില്‍ 29ഓളം യാത്രക്കരുണ്ടായിരുന്നു. തൂപിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. അപകട സമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
https://www.facebook.com/Malayalivartha
























