Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..

കോടനാട് എസ്റ്റേറ്റ് എന്റെ കൈയില്‍ നിന്നും ജയലളിത ഭീഷണിപ്പെടുത്തി വാങ്ങിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഉടമ

31 MAY 2017 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് വളരെ പ്രശസ്തമാണ്. വേനല്‍കാലത്ത് മദ്രാസില്‍ നിന്നു ഊട്ടിയിലെത്തുന്ന അവര്‍ നീലഗിരി മേഖലയിലെ ഈ എസ്റ്റേറ്റിലിരുന്നാണ് ഭരണം നടത്തിയിരുന്നത്. അടുത്തിടെ നിരവധി വിവാദങ്ങളില്‍ ഉയര്‍ന്നു കേട്ട ഈ എസ്റ്റേറ്റിന്റെ യഥാര്‍ഥ അവകാശി മറ്റൊരാളാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

എല്ലാം ജയലളിത അധികാരത്തിന്റെ തിളപ്പില്‍ ഭീഷണിപ്പെടുത്തി സ്വന്തമാക്കിയതാണെന്നാണ് ആരോപണം. ഭീഷണിക്കും എസ്റ്റേറ്റ് സ്വന്തമാക്കുന്നതിനും മുന്നില്‍ നിന്നത് തോഴി ശശികല ആയിരുന്നു. ഗുണ്ടകളെ വിട്ടും വിരട്ടിയും ആയിരം ഏകറോളം വരുന്ന എസ്റ്റേറ്റ് പൂര്‍ണമായി ജയലളിത സ്വന്തമാക്കുകയായിരുന്നുവത്രെ. എസ്റ്റേറ്റിന്റെ മുന്‍ ഉടമസ്ഥനായ ബ്രിട്ടീഷ് വംശജന്‍ പീറ്റര്‍ കാള്‍ എഡ്വേര്‍ഡ് ക്രെയ്ഗ് ജോണ്‍സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദ വീക്ക് വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങള്‍ വിശദീകരിച്ചത്.

കോടനാട് എസ്റ്റേറ്റിന്റെ കാവല്‍ക്കാരന്‍ ഓം ബഹാദൂര്‍ കൊല്ലപ്പെട്ടതിന് ശേഷം എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും കത്തി നില്‍ക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. എസ്റ്റേറ്റിലെ ബംഗ്ലാവില്‍ കോടികളുടെ സ്വര്‍ണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ എസ്റ്റേറ്റ് ഒരു കമ്പനിക്ക് കീഴിലാണ്. പൂര്‍ണമായും ജയലളിതയുടെതല്ല. അതിന് മറ്റു ചില അവകാശികളുമുണ്ട്. തോഴി ശശികല, അവരുടെ സഹോദരഭാര്യ ഇളവരശി, കുടുംബത്തിലെ മറ്റു ചിലര്‍ എന്നിവരാണ് കമ്പനിയില്‍ വിഹിതമുള്ളവര്‍.

ജയലളിതയ്ക്ക് 3.13 കോടിയുടെ വിഹിതമാണുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ബാക്കിയെല്ലാം ശശികലയുടെയും ബന്ധുക്കളുടെയും പേരിലാണ്. എങ്കിലും ജയലളിതയുടെ എസ്റ്റേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു തരത്തില്‍ ശശികലയ്ക്കും സംഘത്തിനും ആ വിളിപ്പേര് ഒരു മറയായിരുന്നു. പിതാവ് വില്യം ജോണ്‍സ് 1975ലാണ് കോടനാട് എസ്റ്റേറ്റ് വാങ്ങിയതെന്ന് ക്രെയ്ഗ് പറയുന്നു.

പാറക്കെട്ടുകള്‍ നിറഞ്ഞ ഈ സ്ഥലം തേയില തോട്ടമായി വികസിപ്പിക്കുകയായിരുന്നു. നിലവില്‍ എസ്റ്റേറ്റിന്റെ മതിപ്പുവില ഏകദേശം 1115 കോടി രൂപ വരും. മികച്ച വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ കോടനാട് ടീ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. ക്രെയ്ഗിന്റെ പിതാവ്, മാതാവ്, നാല് സഹോദരിമാര്‍ എന്നിവരായിരുന്നു ഉടമസ്ഥര്‍.

ജയലളിതയ്ക്ക് എസ്റ്റേറ്റ് വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് 1992ലാണ് അറിഞ്ഞത്. ഒരു ഭാഗം വില്‍ക്കാന്‍ തങ്ങള്‍ക്കും സമ്മതമായിരുന്നു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാനുണ്ടായിരുന്നതിനാലാണ് ഒരു ഭാഗം വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ക്രെയ്ഗ് പറയുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം 906 ഏകറും മൊത്തമായി വില്‍ക്കാന്‍ നിര്‍ബന്ധിതരായി. കിട്ടിയത് വെറും 7.6 കോടി രൂപ.

അതിനേക്കാള്‍ വിലമതിക്കുന്ന ഒന്നായിരുന്നു എസ്റ്റേറ്റ്. പക്ഷേ ഭീഷണിപ്പെടുത്തിയും പോലീസിനെയും കാണിച്ചും എല്ലാം അവര്‍ സ്വന്തമാക്കുകയായിരുന്നുവെന്നാണ് ക്രെയ്ഗ് പറയുന്നത്. വില്‍പ്പനയ്ക്ക് തെളിവായി ആധാരമോ മറ്റു രേഖകളോ നല്‍കിയിരുന്നില്ല. ശശികലയുടെ ബിനാമികളെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. പതിയെ പഴയ ബോര്‍ഡ് അംഗങ്ങള്‍ പുറത്താവുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (30 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (35 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (1 hour ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (3 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (3 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

Malayali Vartha Recommends