Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..

അര്‍ണാബിന് മുന്നില്‍ എംബി രാജേഷ് ഉത്തരം മുട്ടി ഇരുന്നോ? 

31 MAY 2017 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

മൂന്ന് ദിവസമായി കേരളത്തില്‍ നിന്നുള്ള സി പി എം എം പിയായ എം ബി രാജേഷ് റിപ്പബ്ലിക് ടി വി മേധാവിയും ഇന്ത്യയിലെ അറിയപ്പെടുന്ന ജേര്‍ണലിസ്റ്റുമായ അര്‍ണാബ് ഗോസ്വാമിക്ക് ഒരു ഓപ്പണ്‍ ലെറ്റര്‍ അയച്ചിട്ട്. ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സംഭവം വലിയ ചര്‍ച്ചയായി. എന്നാല്‍ എന്തിനാണ് എം ബി രാജേഷ് അര്‍ണാബ് ഗോസ്വാമിക്കെതിരെ പൊട്ടിത്തെറിച്ച് ഒരു ഓപ്പണ്‍ ലെറ്റര്‍ എഴുതിയത്. ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ പറഞ്ഞ വിഷയം മാറ്റി മറ്റൊരു വിഷയം ചര്‍ച്ചയ്ക്ക് എടുക്കുകയായിരുന്നു അര്‍ണാബ് ഗോസ്വാമി ചെയ്തത് എന്ന് എം ബി രാജേഷ് കത്തില്‍ ആരോപിക്കുന്നു. എന്നാല്‍ റിപ്പബ്ലിക് ടി വിയില്‍ അര്‍ണാബ് ഗോസ്വാമിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടി ഇരുന്നതിന്റെ ഫ്രസ്‌ട്രേഷനാണ് എം ബി രാജേഷ് കത്തിലൂടെ തീര്‍ത്തത് എന്ന് പറയുന്നവരും ഉണ്ട്. അത്തരക്കാര്‍ ചര്‍ച്ചയുടെ ഒരു വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. അതൊന്ന് കണ്ട് നോക്കൂ...

26.05.2017ന് രാത്രി 10 മണിക്ക് റിപ്പബ്ലിക് ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ അഫ്‌സ്പ നിയമത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശമാണ് പ്രധാന വിഷയമായത്. പല പല ചോദ്യങ്ങള്‍ ഒന്നിച്ച് ചോദിക്കുകയും ഒന്നിനും ഉത്തരം പറയാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന അര്‍ണാബിയന്‍ സ്‌റ്റൈല്‍ ഓഫ് ഡിസ്‌കഷന്‍ തന്നെയാണ് അന്നും റിപ്പബ്ലിക് ടിവിയില്‍ നടന്നത്.

എം ബി രാജേഷിന് ഉത്തരം മുട്ടിയോ എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടി എന്ന് തന്നെയാണ് ഉത്തരം. കാര്യം വേറൊന്നുമല്ല, ചോദ്യം ചോദിക്കുകയല്ലാതെ ഉത്തരം പറയാന്‍ അര്‍ണാബ് അവസരം കൊടുത്തിട്ട് വേണ്ടേ. പലതവണ രാജേഷ് ഉത്തരം പറയാന്‍ തുടങ്ങിയെങ്കിലും അതിനെയെല്ലാം ഖണ്ഡിച്ച് അര്‍ണാബ് വീണ്ടും ചോദ്യം ചോദിക്കും. ചോദ്യം എന്നോടല്ലേ ഞാനൊന്ന് പറയട്ടേ എന്ന് വരെ എം ബി രാജേഷ് പറയുന്നത് കേള്‍ക്കാം ഇടയ്ക്ക്.

സംഘികളുടെ ഭാഷ്യം: പ്രചരിക്കുന്നത് അര്‍ണബ് കോടിയേരി പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതൊക്കെ കെട്ടിച്ചമച്ചതും നുണയുമാണെന്നുമാണ് ബീഫ് രാജേഷ് അടിച്ച് വിട്ടത്. അതും പോരാഞ്ഞ് കേരളത്തില്‍ ഇത് ചര്‍ച്ചയെ ആയില്ല എന്നും പറയുന്നുണ്ട്. ഇതിന്റെ ഇടയില്‍ സവര്‍ക്കര്‍ മാപ്പ് എഴുതി കൊടുത്തു എന്ന് പറയുന്നത് മാത്രം എന്തിനാണെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല


ചര്‍ച്ചയില്‍ നടന്നത് ഇതാണോ അര്‍ണബ് : പാര്‍ട്ടി സെക്രട്ടറി എന്തിനാണ് പട്ടാളത്തെ അപമാനിച്ചു സംസാരിച്ചത്? രാജേഷ് : അര്‍ണാബ് നിങ്ങള്‍ നുണ പറയുകയാണ് അര്‍ണാബ്: എന്താണ് നുണ? അദ്ദേഹം അത് പറയുന്ന വീഡിയോ ഇല്ലേ? അത് നുണയാണോ? രാജേഷ്: അഫ്‌സ, അഫ്‌സ, അഫ്‌സയെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. അര്‍ണാബ്: ചോദ്യത്തിന്റെ മറുപടി പറയു രാജേഷ് എന്തിനാണ് അദ്ദേഹം പട്ടാളത്തെ അപമാനിച്ചത്? രാജേഷ് : ക്ഷമയോടെയിരിക്കു അര്‍ണാബ് ഞാന്‍ പറയട്ടെ. ഈ പ്രചരിക്കുന്നതും ശരിക്കുള്ള മറുപടിയും തമ്മിലുളള വ്യത്യാസം അവസാന ഭാഗത്തുള്ള വീഡിയോ കണ്ട് നിങ്ങള്‍ തന്നെ കണ്ടെത്തുത.

അര്‍ണാബ്: പട്ടാളത്തെ അപമാനിച്ചത് എന്തിനെന്നു ചോദിച്ചതിന്റെ ഉത്തരം തരാതെ എന്നോട് മിണ്ടാതിരിക്കാന്‍ പറയാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം ഉണ്ടായി? രാജേഷ് : മിണ്ടുന്നില്ല നാണമുണ്ടോ രാജേഷ് നിങ്ങള്ക്ക്? ഇന്ത്യന്‍ ആര്‍മിയെ അപമാനിച്ചിട്ടു അത് നുണയാണെന്ന് പറയാന്‍? എന്തുകൊണ്ട് ഇന്ത്യന്‍ ആര്‍മിയെ പറ്റിയുള്ള സത്യം മറച്ചു വച്ചിട്ട് നിങ്ങള്‍ പട്ടാളം ആളെ കൊല്ലും എന്ന് നുണ പറഞ്ഞു? എന്തുകൊണ്ട് നിയമത്തിന്റെ എല്ലാ വശവും പറയാതെ ആളുകളെ തെറ്റിദ്ധരിപ്പിച്ചു രാജേഷ് : മിണ്ടുന്നില്ല അര്‍ണാബ്: ഇന്ത്യന്‍ ആര്‍മിയെപ്പറ്റി കള്ളം പറയരുത്, ഇന്ത്യന്‍ ആര്‍മിക്കു വെടിവെച്ചു കൊള്ളാന്‍ ഉള്ള അധികാരം ഉണ്ട് അത് ആന്റി നാഷണല്‍ ആളുകളെയാണ് അല്ലാതെ സാധാരണ ജനങ്ങളെ അല്ലെന്നുള്ളത് മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചതെന്തിനാണ് ? രാജേഷ് : വീണ്ടും മിണ്ടുന്നില്ല

അര്‍ണാബ്: ഇന്ത്യന്‍ ആര്‍മിയുടെ അധികാരത്തെ തെറ്റിദ്ധരിപ്പിക്കാതെ നിങ്ങളുടെ പോളിറ് ബ്യുറോ നേതാവിന് സംസാരിക്കാന്‍ ധൈര്യമുണ്ടോ? ഇല്ലെങ്കില്‍ എന്നെ പഠിപ്പിക്കാന്‍ വരരുത് രാജേഷ് : വീണ്ടും വീണ്ടും മിണ്ടുന്നില്ല അര്‍ണാബ്: ശരി, ഒരൊറ്റ ചോദ്യത്തിന് ഉത്തരം തരൂ.. ഇന്നേവരെ രുശാ ഇന്ത്യന്‍ ആര്‍മിയെ പ്രകീര്‍ത്തിച്ചു എപ്പോളെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഒരു സംഭവം ഇവിടെ ഒന്ന് പറയാമോ? രാജേഷ്: മിണ്ടുന്നില്ല സുധാന്‍ഷു ത്രിവേദി: അര്‍ണാബ് അവര്‍ ഒരിക്കല്‍പോലും പട്ടാളക്കാരെ പ്രകീര്‍ത്തിച്ചില്ലെങ്കിലും പലതവണ തീവ്രവാദികള്‍ക്ക് വേണ്ടി പ്രതികരിച്ചിട്ടുണ്ട്. രാജേഷ്: സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചു


സഹികെട്ടാണ് ഈ കത്ത് എന്ന് രാജേഷ് മിസ്റ്റര്‍ അര്‍ണബ് ഗോസ്വാമി, ഞാനീ തുറന്ന കത്തെഴുതുന്നത് 26.05.2017ന് രാത്രി 10 മണിക്ക് നടന്ന, ഞാന്‍ കൂടി പങ്കെടുത്ത ടിവി ഷോയെ കുറിച്ചാണ്. ആ ഷോയ്ക്കിടെ താങ്കള്‍ എന്നോട് അഹങ്കാരത്തോടെ പറഞ്ഞു, നിങ്ങളെക്കാള്‍ വലിയ നേതാക്കളെ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ അത് മാത്രമായിരിക്കും ആ ഷോയില്‍ നിങ്ങള്‍ പറഞ്ഞ ഒരേയൊരു സത്യം. അര്‍ണാബ് ഗോസ്വാമിയുടെ ചാനലിലെ ഷോയെക്കുറിച്ച് എം ബി രാജേഷ് എഴുതിയ കത്ത് ഇങ്ങനെയാണ് തുടങ്ങുന്നത്. ഇതും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്, അതിങ്ങനെ.

ഈ ഒരൊറ്റ വാചകം മതി താങ്കളുടെ അഹന്തയും അഹങ്കാരവും അല്‍പത്തരവും വ്യക്തമാക്കാന്‍. ഞാനൊരിക്കലും അവകാശപ്പെട്ടിട്ടില്ല ഞാനൊരു വലിയ നേതാവാണെന്ന്. താങ്കള്‍ എന്നെക്കാള്‍ വലിയ നേതാക്കളെ കൈകാര്യം ചെയ്തിരുന്നതുകൊണ്ട്, എനിക്ക് സത്യസന്ധരും പരിഷ്‌കൃതരും ബുദ്ധിയും ബോധവുമുള്ള അവതാരകരുടെ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായി. സ്വയം അഹങ്കരിക്കാനുള്ള എല്ലാ അവകാശവും താങ്കള്‍ക്കുണ്ട്. പക്ഷേ താങ്കളെക്കുറിച്ച് ഞാന്‍ കരുതുന്നത് താങ്കള്‍ പക്ഷപാതിയായ, മുന്‍വിധിക്കാരനായ, പൂര്‍ണതയില്ലാത്ത, വിശ്വാസ്യതയില്ലാത്ത, ജേണലിസ്റ്റ് എന്ന നിലയില്‍ ആത്മവിശ്വാസം പോലുമില്ലാത്തയാളാണ് എന്നാണ്. താങ്കളുടെ ദൗര്‍ബല്യത്തെക്കുറിച്ച് താങ്കള്‍ തന്നെ ബോധവാനാണ് എന്ന് കരുതുന്നു. ആ ആത്മവിശ്വാസക്കുറവിനെ മറച്ചുപിടിക്കാനാണ് താങ്കള്‍ ഷോയ്ക്കിടെ അലറുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നതെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (29 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (34 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (1 hour ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (3 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (3 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

Malayali Vartha Recommends