പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി ടീമില്‍ ആദ്യ വനിതാ സാനിധ്യം ; ഇത് ചരിത്രം

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സെക്യൂരിറ്റി ടീമില്‍ വനിതാ ഓഫീസറെ ഉള്‍പ്പെടുത്തിയാണ് പുതിയ മാറ്റത്തിന് തുടക്കമിട്ടത്. ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്ക് പര്യടനത്തിന് പോകുവാന്‍ വേണ്ടി പ്രധാനമന്ത്രിയെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ സെക്യൂരിറ്റി ടീമില്‍ വനിതാ ഓഫീസറെ കണ്ടത്.
രാജ്യത്ത് ഇത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി തന്റെ സെക്യൂരിറ്റി ടീമില്‍ ഒരു വനിതാ ഓഫീസറെ ഉള്‍പ്പെടുത്തുന്നത്. ഇതോടുകൂടി ഫെമിനിസ്റ്റുകളുടെയും ലിബറലുകളുടെയും കൂര്‍ത്ത വാക്കിന്റെ മുനയൊടിയുമെന്നാണ് ഈ വാര്‍ത്തയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം. ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് കൂടുതല്‍ വനിതാ ഓഫീസര്‍മാരുണ്ടാവണമെന്ന് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി മോദിയും മുന്‍ പ്രതിരോധമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കറും അഭിപ്രായപ്പെട്ടിരുന്നു. അതു വെറുംവാക്കല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഓരോ നടപടിയും.
പുരുഷന്മാരെപ്പോലെ സ്ത്രീകളും യുദ്ധോപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കു കാട്ടും എന്ന് സംശയാതീതം തെളിയിച്ചുകൊണ്ടായിരുന്നു രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട് മൂന്നു വനിതാപൈലറ്റുമാര്‍ കഴിഞ്ഞവര്‍ഷം യുദ്ധവിമാനം പറത്തിയത്. 65–ാമത് റിപ്പബ്ലിക് ദിനത്തില്‍ സ്ത്രീ ശക്തി എന്ന ആശയത്തിനാണ് മോദി ഗവണ്‍മെന്റ് പ്രാധാന്യം നല്‍കിയത്.
ഇന്ത്യന്‍ സ്ത്രീകളുടെയും ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെയും ശക്തി പ്രതിഫലിപ്പിക്കുന്ന സംഭവമാണ് അന്ന്‌നടന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത് പൂജാ ഠാക്കൂറിന്റെ നേതൃത്വത്തിലാണ്. അതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി ടീമിലേക്ക് ആദ്യമായി ഒരു വനിതാകമാന്‍ഡറെ ഉള്‍പ്പെടുത്തിയത്.
https://www.facebook.com/Malayalivartha























