ഗോരക്ഷ മുഖ്യ ചര്‍ച്ചയായ രാജ്യത്ത് മനുഷ്യനേക്കാള്‍ വില പശുവിനോ ?

ഗോരക്ഷ മുഖ്യ ചര്‍ച്ചയായ രാജ്യത്ത് മനുഷ്യനേക്കാള്‍ വില പശുവിനാണെന്ന ആരോപണം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തത് കാരണം 14 കാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ആളുകള്‍ കാണ്‍കെ പരസ്യമായി. ഈ ദുരന്തത്തിന് കാരണം ചോദിച്ചപ്പോഴാണ് വിവാദമായ സംഭവം പുറംലോകമറിയുന്നത്.മധ്യപ്രദേശിലെ ഗാദര്‍വാര നഗരത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ആര്‍തി ദുബെ എന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് തുറന്ന സ്ഥലത്ത് വച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്തത്. ഡോക്ടര്‍ തന്നെ ഇക്കാര്യം പരസ്യപ്പെടുത്തുകയായിരുന്നു.സംഭവം വിവാദമായതിനെ തുടര്‍ന്ന് നര്‍സിങ് പൂരിലെ ഉന്നത മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ആശുപത്രി സന്ദര്‍ശിച്ചു. ഉന്നത തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. നര്‍സിങ്പൂരിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആര്‍പി ഫൗജ്ദാര്‍ ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി
മോര്‍ച്ചറിയില്‍ പശുവിന്റെ മൃതദേഹം ഉള്ളതിനാലാണ് പെണ്‍കുട്ടിയുടെ മൃതദേഹം പരസ്യമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വീഴ്ചയാണിത്. പ്രാദേശിക ഭരണകൂടവും വീഴ്ച വരുത്തി. ലക്ഷക്കണക്കിന് രൂപ ആശുപത്രി വികസനത്തിന് കൈമാറിയിരുന്നുവെന്നും ഫൗജ്ദാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























