ഭര്‍ത്താവ് മരിച്ച യുവതിയെ വേശ്യാലയത്തില്‍ വിറ്റ് ഭര്‍തൃബന്ധുക്കള്‍

ഭര്‍ത്താവ് മരിച്ച യുവതിയെ ഭര്‍തൃബന്ധുക്കള്‍ വേശ്യാലയത്തില്‍ വിറ്റു. ഗുജറാത്ത് അദിലാബാദിലെ കിസ്താപൂരിലാണ് സംഭവം. രണ്ടു മക്കളുടെ അമ്മയായ സ്ത്രീയെയാണ് ബന്ധുക്കള്‍ 1.8 ലക്ഷം രൂപയ്ക്കു വേശ്യാലയ നടത്തിപ്പുകാരനു വിറ്റത്. മൂന്നു വര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം നടന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ഇവരുടെ ഭര്‍ത്താവ് ജീവനൊടുക്കി.
ഇതിനുശേഷം സമീപത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ അറ്റന്‍ഡറായി ഇവര്‍ ജോലി നോക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ഭര്‍തൃസഹോദരന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഒരാഴ്ച മുമ്പ് ഇയാള്‍ യുവതിയെ സമീപത്തെ വേശ്യാലയത്തില്‍ വില്‍ക്കാന്‍ ഇടപാട് ഉറപ്പിക്കുകയായിരുന്നു.
യുവതിയുടെ വീട്ടുകാര്‍ ഇവരെകുറിച്ച് അന്വേഷിക്കുമ്പോൾ ഭര്‍തൃവീട്ടുകാര്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ ഭര്‍തൃവീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ യുവതിയെ മറ്റാര്‍ക്കോ വിറ്റതായി അറിയാന്‍ കഴിഞ്ഞു. ഇതേതുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























