Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

യുവതിയെ ബലാത്സംഗം ചെയ്ത കോണ്‍സ്റ്റബിളിന് വിഐപി പരിഗണന; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

01 JUNE 2017 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍ പ്രദേശില്‍ തീവണ്ടിയില്‍ വച്ച് മുസ്ലീം സ്ത്രീയെ ബലാത്സംഗം ചെയ്ത പൊലീസുകാരന് പൊലീസ് സ്റ്റേഷനില്‍ വിഐപി പരിഗണന. ജനതാ കാ റിപ്പോര്‍ട്ടര്‍ ആണ് യോഗിയുടെ പൊലീസുകാരന്‍ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടത്. കേസിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ യുപി പൊലീസ് മറുപടി പറയാന്‍ തയ്യാറായില്ലെന്നതും ദുരൂഹമാണ്. പൊലീസ് കോണ്‍സ്റ്റബിള്‍ ആയ കമാല്‍ ശുക്ല (24) ആണ് ചൊവ്വാഴ്ച ലഖ്നൗ-ചണ്ഡീഗഢ് എക്സ്പ്രസ്സില്‍ വച്ച് 25 വയസ്സുകാരിയായ മുസ്ലീം യുവതിയെ ബലാത്സംഗം ചെയ്തത്. രാത്രി ഒമ്പതോടെ തീവണ്ടി ബിജ്നോറില്‍ എത്തിയപ്പോഴാണ് ബലാത്സംഗം പുറത്തറിഞ്ഞത്. മീററ്റ് സ്വദേശിയായ യുവതിയെ ബിജ്നോര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൊറാദാബാദില്‍ നിന്നും എസ്‌കോര്‍ട്ട് ഡ്യൂട്ടിയ്ക്ക് കയറിയതായിരുന്നു കമാല്‍. യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അയാള്‍ ബലാത്സംഗം ചെയ്തതെന്ന് മൊറാദാബാദ് ജിആര്‍പി പൊലീസ് സൂപ്രണ്ട് കേശവ് കുമാര്‍ ചൗധരി അറിയിച്ചിരുന്നു. കമാല്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. പൊലീസ് പറയുന്നതനുസരിച്ച് ഇപ്രകാരമാണ് സംഭവം:

ലഖ്നൗവില്‍ നിന്നായിരുന്നു യുവതി ട്രെയിനില്‍ കയറിയത്. ആദ്യം അവര്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു ഇരുന്നത്. അവിടെ അസൗകര്യം തോന്നിയ അവരോട് അംഗപരിമിതര്‍ക്കുള്ള കമ്പാര്‍ട്ട്മെന്റിലേയ്ക്ക് മാറാന്‍ കമാല്‍ ഉപദേശിക്കുകയായിരുന്നു. രാത്രി എട്ട് മണിയ്ക്ക് തീവണ്ടി ചന്ദാപ്പൂരില്‍ എത്തിയപ്പോള്‍ കമാല്‍ അവരെ അംഗപരിമിതര്‍ക്കുള്ള കോച്ചിലേയ്ക്ക് കൊണ്ടുപോയി. അവിടെ മൂന്ന് ചെറുപ്പക്കാരും ഉണ്ടായിരുന്നു. ചെറുപ്പക്കാരെ വേറെ കോച്ചിലേയ്ക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയച്ച കോണ്‍സ്റ്റബിള്‍ കോച്ച് അകത്ത് നിന്നും പൂട്ടുകയായിരുന്നു. ഒമ്പത് മണിയ്ക്ക് തീവണ്ടി ബിജ്നോറില്‍ എത്തിയപ്പോള്‍ ചെറുപ്പക്കാര്‍ പുറത്ത് നിന്നും ബഹളമുണ്ടാക്കാന്‍ തുടങ്ങി. കോണ്‍സ്റ്റബിള്‍ ഒരു യുവതിയെ കോച്ചിനുള്ളില്‍ പൂട്ടിയിട്ടിരിക്കുന്നെന്ന് അവര്‍ പറഞ്ഞു. മറ്റ് യാത്രക്കാരും റെയില്‍വേ തൊഴിലാളികളും കമ്പാര്‍ട്ട്മെന്റിന്റെ പുറത്ത്
കൂടിച്ചേര്‍ന്നു. 

കമാലിനെ വാതില്‍ തുറക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു അവര്‍. യാത്രക്കാര്‍ അകത്ത് ചെന്ന് നോക്കിയപ്പോള്‍ അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയെയാണ് കണ്ടത്. യാത്രക്കാര്‍ കമാലിനെ പിടികൂടി ജിആര്‍പി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ ഉന്നതപരിഗണനയോടെ വിലസുന്ന കമാലിന്റെ വീഡിയോ പുറത്ത് വന്നത്. ബിജെപി സര്‍ക്കാരിന്റെ കീഴിലുള്ള യുപി പൊലീസ് ആകട്ടെ ഒച്ചിഴയുന്ന വേഗത്തിലാണ് വിഷയത്തെ കൈകാര്യം ചെയ്യുന്നത്. കുറ്റാരോപിതന് വിഐപി പരിഗണന കൊടുക്കാനും അവര്‍ തീരുമാനിച്ചത് പോലെയാണ് കാര്യങ്ങള്‍. രാഖി കെട്ടിയ പൊലീസുകാരന്‍ ആര്‍ എസ് എസ് അനുകൂലിയാണെന്ന സംശയം സ്ഥിരീകരിക്കുന്നതാണ് ഈ വിഐപി പരിഗണന.

ജനത കാ റിപ്പോര്‍ട്ടറിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് നൂറില്‍ കൂടുതല്‍ തവണ ട്വിറ്ററില്‍ യുപി പൊലീസിനെ ടാഗ് ചെയ്ത് ഈ സംഭവത്തിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ചെങ്കിലും പൊലീസ് അതെല്ലാം കണ്ടതായി പോലും ഭാവിക്കുന്നില്ല. ഇര മുസ്ലീം ആയത് കൊണ്ട് ഇങ്ങനെയൊക്കെ ആകാം എന്ന നിലപാടെടുത്തത് പോലെയാണ് യോഗിയുടെ പൊലീസ് പെരുമാറുന്നത് എന്ന് ഒരു വിഭാഗം നാട്ടുകാര്‍ ആക്ഷേപിച്ചു. രാംപൂരില്‍ ണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മുസ്ലീം കുറ്റവാളികളെ പിടികൂടാന്‍ യുപി പോലീസ് കാണിച്ച ഉത്സാഹവും പരിശോധിക്കേണ്ടതാണെന്നും ഇവിടെ വിവേചനം നടക്കുന്നുണ്ട് എന്നും അവര്‍ പറഞ്ഞു. 

മുസ്ലീം സ്ത്രീകളുടെ ശവക്കുഴി മാന്തിയെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് പൊതുവേദിയില്‍ വിളിച്ച് കൂവുന്നവരുടെ പൊലീസില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനുമില്ലെന്നും അവര്‍ പറഞ്ഞു യോഗിയുടെ പൊലീസ് ബലാത്സംഗക്കേസുകള്‍ കൈകാര്യം ചെയ്യുന്നത് വ്യക്തമായ അജണ്ട ഉപയോഗിച്ചാണെന്ന് ജെവാര്‍-ബുലന്ദ്ഷഹര്‍ ഹൈവേയില്‍ നാല് മുസ്ലീം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ട കേസുമായി ബന്ധപ്പെടുത്തിയും മനസ്സിലാക്കാവുന്നതാണ്. ഉത്തര്‍ പ്രദേശിലെ യോഗിയുടെ പൊലീസ് ഇരകള്‍ മുസ്ലീം അല്ലെങ്കില്‍ മാത്രമേ ഉഷാറാകുകയുള്ളൂവെന്നാണ് പ്രധാന പരാതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (17 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (18 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (24 minutes ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (36 minutes ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (41 minutes ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (44 minutes ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (50 minutes ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (52 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (1 hour ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (1 hour ago)

INDIA കരുതലോടെ ഇന്ത്യ  (1 hour ago)

Malayali Vartha Recommends