തീപിടുത്തമുണ്ടായ ചെന്നൈ സില്‍ക്‌സ് കെട്ടിടത്തിന്റെ നാലു നിലകള്‍ പൊളിഞ്ഞു വീണു; ഉറപ്പില്ലെങ്കില്‍ പൊളിച്ച് കളയുമെന്ന് കോര്‍പ്പറേഷന്‍

ശമനമില്ലാതെ വിവാദം. തീപിടുത്തമുണ്ടായ ചെന്നൈ ടീ നഗറിലെ ചെന്നൈ സില്‍ക്‌സ് കെട്ടിടം തകര്‍ന്ന വീണു. കെട്ടിടത്തിന്റെ നാലു നിലകളാണ് തര്‍ന്നത്. കെട്ടിടത്തിന്റെ തൂണുകള്‍ ബലഹീനമായതിനെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്ന് വീണത്. കെട്ടിടം തകരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകളെ ഒഴിപ്പിച്ചിരുന്നു.
തീപിടുത്തമായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചെന്നൈ സില്‍ക്‌സിലെ തീയണക്കാന്‍ കഴിഞ്ഞിട്ടില്ല. കെട്ടിടം ഏതു നിമിഷവും പൂര്‍ണമായും നിലം പൊത്താവുന്ന അവസ്ഥയിലാണ്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും തീ പൂര്‍ണമായി അണക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ വ്യവസ്ഥകള്‍ ലംഘിച്ചാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
കെട്ടിടത്തിനുളളില്‍ ഡീസല്‍ സൂക്ഷിച്ചിരുന്നതും തീപിടുത്തതിന് ആക്കം കൂട്ടിയെന്നാണ് കരുതുന്നത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടത്തിന് വിള്ളല്‍ വീണിട്ടുണ്ട്. ഉറപ്പു പരിശോധിച്ച് കെട്ടിടം ഉപയോഗ ശൂന്യമെങ്കില്‍ പൊളിച്ച് കളയുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലേക്ക് മുന്‍ ഭാഗത്ത് മാത്രമേ പ്രവേശന സൗകര്യമുണ്ടായിരുന്നുള്ളൂ. മണിക്കൂറുകള്‍ പ്രയത്‌നിച്ചിട്ടും അഗ്‌നി ശമനാ സേനാംഗങ്ങള്‍ക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനായില്ല. ഇതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.
ഏഴു നില കെട്ടടത്തിന്റെ താഴത്തെ നിലയില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് തീപ്പിടുത്തമുണ്ടായത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് നിഗമനം. അഗ്‌നിബാധയുണ്ടായ കെട്ടിടത്തില്‍ താമസിച്ചിരുന്ന 15 ജീവനക്കാരെ ഏഴാമത്തെ നിലയില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് ഇന്നലെ രക്ഷിച്ചിരുന്നു. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങള്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു.
https://www.facebook.com/Malayalivartha























