ഗോ രക്ഷകരെ ഭയന്ന് യു.പിയിലെ കര്‍ഷകര്‍ കന്നുകാലി വില്‍പ്പന ഓണ്‍ലൈനില്‍ ആക്കുന്നു

ഗോ രക്ഷകര്‍ എന്ന സാമൂഹ്യവിരുദ്ധരില്‍ നിന്ന് ആക്രമണം പതിവായതോടെ സുരക്ഷിയ കന്നുകാലി കച്ചവടത്തിന് കര്‍ഷകര്‍ പല മാര്‍ഗങ്ങളും പരീക്ഷിക്കുകയാണ്. ഓണ്‍ലൈന്‍ വഴി കന്നുകാലികളെ വില്‍ക്കാനും വാങ്ങാനുമാണ് ഇപ്പോള്‍ കര്‍ഷകര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. ഒഎല്‍എക്‌സ്, ക്വിക്കര്‍ തുടങ്ങിയ ഓണ്‍ലൈന്‍ സെയില്‍ സൈറ്റുകളില്‍ നൂറുകണക്കിന് പശുക്കളും പോത്തുകളുമാണ് വില്‍ക്കാന്‍ കിടക്കുന്നത്.
ലഖ്‌നൗ സ്വദേശിയായ പ്രഭാകര്‍ മിശ്ര തന്റെ പശുവിനേയും പശുക്കുട്ടിയേയും ആദായ വിലയ്ക്കാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. രണ്ടിനും കൂടി 25,000 രൂപ. ബ്രേൗണ്‍ നിറമുള്ള പശുവിന്റെയും വെളുത്ത പശുക്കുട്ടിയുടെ ചിത്രം സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്. എസ്.എം സിംഗ് എന്ന കര്‍ഷകര്‍ തന്റെ ബ്രൗണ്‍ നിറമുള്ള പശുവിന് 12,000 രൂപയാണ് വിലയിട്ടിരിക്കുന്നത്. രണ്ടുദിവസം മുന്‍പാണ് ഇദ്ദേഹം ഒഎല്‍എക്‌സില്‍ക് പശുവിന്റെ ചിത്രം സഹിതം പരസ്യം നല്‍കിയത്.
ഡല്‍ഹി സ്വദേശിയായ അങ്കുര്‍ സേഹ്‌ദേവ് 16-18 ലിറ്റര്‍ പാല്‍ തരുന്ന പശുവിനെയാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 48,000 രൂപയാണ് വില. കച്ചവടമുറപ്പിച്ചാല്‍ രണ്ടു ദിവസത്തിനകം വീട്ടില്‍ എത്തിച്ചുനല്‍കുമെന്നും ഉറപ്പ് നല്‍കുന്നുണ്ട്. പശുവിന്റെയും കിടാവിന്റെയും നിരവധി ചിത്രങ്ങളും ഓണ്‍ലൈനില്‍ ഉണ്ട്.
മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ കന്നുകാലി മാര്‍ക്കറ്റുകളില്‍ നിന്ന് കശാപ്പിനായി മൃഗങ്ങളെ വാങ്ങാന്‍ പാടില്ലെന്നും കാര്‍ഷിക ആവശ്യത്തിന് മാത്രമേ വാങ്ങാവൂവെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു.ഈ നടപടിയെ തുടര്‍ന്നാണ് ഇങ്ങനെ ഒരു വില്‍പ്പന രീതി.
https://www.facebook.com/Malayalivartha






















