എസ്.ബി.ഐ സേവനങ്ങള്‍ക്ക് ഇനിമുതല്‍ സേവന നിരക്കുകള്‍ നല്‍കേണ്ടിവരും

എസ്.ബി.ഐ.യുടെ വര്‍ധിപ്പിച്ച സേവന നിരക്കുകള്‍ നിലവില്‍ വന്നു. നിശ്ചിത സേവന നികുതിയോടുകൂടെയായിരിക്കും ചാര്‍ജ് ഈടാക്കുക.
എസ്.ബി.ഐ. യുടെ മൊബൈല്‍ വാലറ്റായ എസ്.ബി.ഐ. ബഡ്ഡി ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ എ.ടി.എം. ഉപയോഗിക്കുമ്പോള്‍ പണം ഈടാക്കും. എ.ടി.എം. വഴിയുള്ള ഓരോ ഇടപാടുകള്‍ക്കും അവരില്‍ നിന്ന് 25 രൂപ വീതം ഈടാക്കും.
എന്നാല്‍ എല്ലാ സാധാരണ സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും മെട്രോയില്‍ എട്ട് എ.ടി.എം. ഇടപാടുകളും മറ്റിടങ്ങളില്‍ 10 ഇടപാടുകളും സൗജന്യമായി നടത്താന്‍ കഴിയും. അതേസമയം അടിസ്ഥാന വിഭാഗങ്ങള്‍ക്കായുള്ള ബേസിക് സേവിങ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നാലു തവണയില്‍ കൂടുതല്‍ എ.ടി.എം. വഴി പണം പിന്‍വലിച്ചാല്‍ 50 രൂപ വീതം സേവന നിരക്ക് ഈടാക്കും. ഇതിലൂടെ സമ്പാദ്യം സേവ് ചെയ്യുകയാണ് ലക്ഷ്യമെന്ന് എസ് ബി ടി.
ഓണ്‍ലൈനായി പണം കൈമാറ്റം നടത്തുമ്പോള്‍ ഒരു ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപയും രണ്ട് ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് 15 രൂപയും അഞ്ച് ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് 25 രൂപയും സേവന നിരക്ക് ഈടാക്കും. പണം നിക്ഷേപിക്കുമ്പോള്‍ 0.25 ശതമാനം നിരക്കിലും പിന്‍വലിക്കുമ്പോള്‍ 2.50 ശതമാനം നിരക്കിലും സേവന നിരക്ക് നല്കേണ്ടി വരും. ഇനിമുതല്‍ റുപേ ക്ലാസിക് കാര്‍ഡുകള്‍ മാത്രമായിരിക്കും ബാങ്കില്‍ നിന്ന് സൗജന്യമായി ലഭിക്കുക. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും 25 ലീഫുള്ള ചെക്ക്ബുക്കിന് 75 രൂപയും ചാര്‍ജായി നല്കണം. 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയായിരിക്കും സേവന നിരക്ക്
കീറിയ നോട്ടുകള്‍ 20 എണ്ണം വരെ മാറിയെടുക്കാന്‍ പണം നല്‌കേണ്ടതില്ല. മൊത്തം തുക അയ്യായിരത്തില്‍ താഴെ ആയിരിക്കുകയും വേണം. ത്തില്‍ കൂടുതലായാല്‍ ഓരോ നോട്ടിനും രണ്ടു രൂപ വീതം സേവന നിരക്ക് നല്കേണ്ടി വരും.
https://www.facebook.com/Malayalivartha






















