ഭാര്യയെ കാഴ്ചവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയ യുവാവിനെതിരെ കേസ്

വിവാഹത്തിന്റെ മറവില്‍ കോടീശ്വരന്മാരാകാന്‍ ശ്രമിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപോര്‍ട്ട്. ഭാര്യമാരെ ലൈംഗീക ചൂഷണങ്ങള്‍ക്ക് ഇരകളാക്കി പണം സമ്പാദിക്കുകയാണ് ഇത്തരക്കാരുടെ രീതി. സൗത്ത് ഡല്‍ഹിയിലെ സമ്പന്നയായ ഇന്റീരിയര്‍ ഡിസൈനറായ യുവതിയാണ് ഇത്തവണ ഭര്‍ത്താവിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.
2016ലായിരുന്നു ഇരുവരുടേയും വിവാഹം. തുടര്‍ന്ന് ഭര്‍ത്താവ് തന്റെ വീട്ടുകാരില്‍ നിന്നും രണ്ട് കോടിയോളം രൂപ ചോദിച്ചുവാങ്ങിയെന്ന് യുവതി പരാതിയില്‍ പറയുന്നു. പണം നല്‍കാതിരുന്നാല്‍ തന്റെ കുടുംബക്കാരെ അസഭ്യം പറയുകയും തന്നെ ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു ഇയാളുടെ പതിവെന്നും യുവതി ആരോപിച്ചു.
ഇതിനിടെയാണ് യുവതി അറിയാതെ യുവതിയുടെ മൊബൈലില്‍ നിന്നും അലി എന്നയാള്‍ക്ക് ഭര്‍ത്താവ് അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയത്. ഇത് ചോദ്യം ചെയ്ത യുവതിയോട് അലിയുമായി അടുക്കാനായിരുന്നു ഭര്‍ത്താവിന്റെ നിര്‍ദ്ദേശം. ഭാവിയില്‍ അലിയെ ഭീഷണിപ്പെടുത്തി പണം തട്ടാമെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
ഇക്കഴിഞ്ഞ നവംബറില്‍ ലുധിയാനയിലെ ഒരു ഫാം ഹൗസിലേയ്ക്ക് ഭര്‍ത്താവ് തന്നെ കൂട്ടിക്കൊണ്ടുപോയെന്നും അവിടെ വെച്ച് അലി തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞു. പിന്നീട് ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ചും സമാനസംഭവങ്ങള്‍ അരങ്ങേറി. അന്ന് അലി മുറി വിട്ട് പോയ സമയത്ത് മുറിക്കകത്ത് കടന്ന ഭര്‍ത്താവ് ടിവിക്ക് പിറകില്‍ ഒളിപ്പിച്ചിരുന്ന ക്യാമറ പുറത്തെടുത്തതോടെയാണ് യുവതി പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്. ഈ ദൃശ്യങ്ങള്‍ കാണിച്ച് അലിയില്‍ നിന്നും പണം തട്ടാനായിരുന്നു ഭര്‍ത്താവിന്റെ പദ്ധതി.
https://www.facebook.com/Malayalivartha






















