ആന്ധ്രാപ്രദേശ് സ്വദേശിയായ ടെക്കിയും മകനും അമേരിക്കയില്‍ മുങ്ങിമരിച്ചു

ആന്ധ്രാപ്രദേശ് സ്വദേശിയായ ടെക്കിയും മകനും അമേരിക്കയിലെ മിഷിഗണില്‍ മുങ്ങിമരിച്ചു. ഗുണ്ടൂര്‍ സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരനായ നാഗരാജു സുരെപള്ളി (31), മൂന്നു വയസ്സുള്ള മകന്‍ ആനന്തുമാണ് ചൊവ്വാഴ്ച മരിച്ചത്. ഭാര്യയ്ക്കും ഇളയ കുഞ്ഞിനുമൊപ്പമാണ് നാഗരാജു അമേരിക്കയില്‍ താമസിച്ചിരുന്നത്.
ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ നീന്തല്‍ കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുളത്തിന് സമീപത്തുകൂടി ക്ലബ് ഹൗസിലേക്ക് പോയ ദമ്പതികളാണ് മൃതദേഹങ്ങള്‍ കുളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടതും പൊലീസിനെ അറിയിച്ചിതും.
നീന്തല്‍ വസ്ത്രത്തിലല്ല ഇവരുവരുടേയും മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്ന് പൊലീസ് സംശയിക്കുന്നു. മകന്‍ െ്രെടസൈക്കിള്‍ ഓടിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീണിരിക്കാം. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാഗരാജുവും മരിച്ചതെന്നും പൊലീസ് കരുതുന്നു.
ഇവരുടെ കുടുംബത്തെ സഹായിക്കാന്‍ ഇന്ത്യന്‍ സമൂഹവും പ്രദേശവാസികളും രംഗത്തെത്തി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ ഒന്നരലക്ഷം ഡോളര്‍ സംഘടിപ്പിക്കുന്നതിന് വ്യാപകമായ ഫണ്ട് ശേഖരണവും തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















