അടുക്കളയില്‍ ഒളിഞ്ഞ് നോക്കുന്നതെന്തിന്; കേന്ദ്രസര്‍ക്കാരിനെതിരായ സിദ്ധാര്‍ഥിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു

രാഷ്ട്രീയനിലപാടുകളും അഭിപ്രായങ്ങളും ട്വിറ്ററിലൂടെ തുറന്നെഴുതുന്ന ഒരു നടനാണ് സിദ്ധാര്‍ഥ്. ബീഫ് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായാണ് യുവനടന്‍ മുന്നോട്ട് വന്നിരിക്കുന്നത്. സാധാരണക്കാരന്റെ അടുക്കളയില്‍ ഉളിഞ്ഞു നോക്കുകയല്ല കേന്ദ്രസര്‍ക്കാരിന്റെ നയമെന്ന് താരം പരിഹസിക്കുന്നു. ചെന്നൈ ഐ ഐ ടി യില്‍ ബീഫ് ഫെസ്റ്റ് നടത്തിയെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ക്രൂരമായി ആക്രമിച്ച മലയാളി വിദ്യാര്‍ഥി സൂരജിന്റെ ചിത്രവും താരം അതിനോടൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ദയവായി ഹിന്ദു രാജ്യമെന്ന വീമ്പു പറച്ചില്‍ നിര്‍ത്തി ഇന്ത്യക്കാരനായി ജീവിക്കാന്‍ അനുവദിക്കണമെന്നാണ് സിദ്ധാര്‍ഥ് ബി ജെ പിയെ ഓര്‍മ്മിപ്പിക്കുന്നത്. കന്നുകാലി കശാപ്പ് നിരോധനത്തിനെതിരേയും രൂക്ഷമായ വിമര്‍ശനം താരം നടത്തി. കന്നുകാലി ചന്തയെക്കുറിച്ചുള്ള ലഹളകള്‍ അനാവശ്യവും ജനങ്ങളെ ധ്രുവീകരിക്കുന്നതുമാണെന്നാണ് താരത്തിന്റെ വാദം.
സംസ്ഥാനസര്‍ക്കാര്‍ കശാപ്പ് അനുവദിക്കുകയോ നിരോധിക്കുകയോ ചെയ്യട്ടെ. കേന്ദ്രം ഇടപ്പെടേണ്ട ആവശ്യമില്ല എന്നാണ് സിദ്ധാര്‍ത്ഥിന്റെ പക്ഷം. ബിജെപി സര്‍ക്കാരിന്റെ വര്‍ഗിയ രാഷ്ട്രീയത്തിനേയും താരം വിമര്‍ശിച്ചു. ഞങ്ങളില്‍ ഭക്തരും, ഇടതുപക്ഷക്കാരും ഒക്കെയുണ്ട്. അടിസ്ഥാനപരമായി, ഞങ്ങള്‍ വെറും ഇന്ത്യാക്കാരാണ്. ജീവിക്കാനനുവദിക്കൂ. വെറുപ്പ് അവസാനിപ്പിക്കൂ എന്നും സിദ്ധാര്‍ത്ഥ് തുറന്നടിച്ചു.
https://www.facebook.com/Malayalivartha






















