തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താനാകുമെങ്കില്‍ തെളിയിക്കാന്‍ കമ്മിഷന്‍ നല്‍കിയ അവസരം ഇന്ന്

തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താനാകുമെങ്കില്‍ തെളിയിക്കാന്‍ കമ്മിഷന്‍ നല്‍കിയ അവസരം ഇന്ന്. പല രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തേ നടന്ന ചില തിരഞ്ഞെടുപ്പുകളില്‍ തിരിമറി ആരോപിച്ച സാഹചര്യത്തിലാണ് അതു തെളിയിക്കാന്‍ കമ്മിഷന്‍ വെല്ലുവിളിച്ചത്.
എല്ലാ പാര്‍ട്ടികള്‍ക്കും അവസരം ലഭ്യമായിരുന്നു. എന്നാല്‍ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറായത് എന്‍സിപിയും സിപിഎമ്മും മാത്രം. കമ്മിഷന്‍, പാര്‍ട്ടി പ്രതിനിധികള്‍, വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്നു പത്തിനും രണ്ടിനുമിടെ ഇതു നടത്തുക. ഈ നടപടിയുടെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹര്‍ജി ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.
ഇതേസമയം, ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ആം ആദ്മി പാര്‍ട്ടിയുടെ ഇവിഎം ചലഞ്ചും ഇന്നു നടത്തും. യന്ത്രത്തില്‍ തിരിമറി നടത്താന്‍ സാധ്യമാണെന്നു തെളിയിക്കുകയാണു ലക്ഷ്യം. വിവിധ രാഷ്ട്രീയ കക്ഷികളിലെ സാങ്കേതിക വിദഗ്ധര്‍, തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രതിനിധികള്‍, യന്ത്രം നിര്‍മിക്കുന്ന കമ്പനിയിലെ അധികൃതര്‍ എന്നിവരെ പാര്‍ട്ടി ആസ്ഥാനത്തു നടത്തുന്ന പരിപാടിയിലേക്കു സ്വാഗതം ചെയ്തിട്ടുണ്ടെന്നു പാര്‍ട്ടി ഡല്‍ഹി സെക്രട്ടറി സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഈയിടെ ഡല്‍ഹി നിയമസഭയില്‍ നടത്തിയ പ്രദര്‍ശനത്തില്‍ യന്ത്രത്തില്‍ തിരിമറി നടത്താനാകുമെന്നു ഭരദ്വാജ് തെളിയിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ഉപയോഗിച്ച യന്ത്രം വ്യത്യസ്തമാണെന്നും തങ്ങളുടെ യന്ത്രത്തില്‍ തിരിമറി സാധ്യമല്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















