സൈന്യത്തിനുള്ളിലെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ ലഫ്.കേണലും ഇടനിലക്കാരനും സിബിഐ വലയില്‍

സൈന്യത്തിനുള്ളിലെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ ലഫ്റ്റനന്റ് കേണലിനെയും ഇടനിലക്കാരനെയും സിബിഐ അറസ്റ്റു ചെയ്തു. ലഫ്. കേണല്‍ രംഗനാഥന്‍ സുവ്‌റാമണി മോനി, സഹായിയും ഇടനിലക്കാരനുമായ ഗൗരവ് കോഹ്‌ലി എന്നിവരെയാണ് കൈക്കൂലി മേടിക്കുന്നതിനിടെ ഡല്‍ഹിയിലെ സൈനിക ആസ്ഥാനത്തുനിന്നും പിടികൂടിയത്.
ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം വാങ്ങിക്കൊടുക്കുന്നതിന് ബെംഗളൂരുവില്‍നിന്നുള്ള സൈനിക ഓഫിസറില്‍ നിന്ന് രണ്ടു ലക്ഷം രൂപയാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഈ പണം കൈമാറുമ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരും സ്ഥലംമാറ്റത്തിന്റെ പേരില്‍ കൈക്കൂലി വാങ്ങുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കെണിയൊരുക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് സിബിഐ തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഒരു ബ്രിഗേഡിയര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി പറയുന്നുണ്ടെങ്കിലും ഇയാളെ പിടികൂടിയിട്ടില്ല. സൈനിക ആസ്ഥാനത്തേക്ക് സ്ഥലം മാറ്റം ആഗ്രഹിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സൈനിക ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ള റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. മറ്റൊരു സൈനികന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട്, ലഫ്.കേണല്‍ രംഗനാഥന്‍ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിരുന്നതായും സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















