Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

സ്ത്രീധനത്തുക താങ്ങാന്‍ വയ്യ; ബീഹാറില്‍ യുവാക്കളെ പെണ്‍വീട്ടുകാര്‍ തട്ടിക്കൊണ്ടു പോകുന്നു; തോക്കിന്‍മുനയില്‍ നടക്കുന്ന വിവാഹങ്ങള്‍ 3000ല്‍ അധികം

04 JUNE 2017 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

ബീഹാറില്‍ യുവാക്കളെ തട്ടിക്കൊണ്ട് പോയുള്ള വിവാഹങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഓരോ വര്‍ഷവും ശരാശരി 300ല്‍ അധികം വിവാഹങ്ങളാണ് ബീഹാറില്‍ ഇങ്ങനെ നടക്കുന്നതെന്ന് നാഷണല്‍ െ്രെകം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. ഒരു ദിവസം ഇത്തരത്തില്‍ ഒന്‍പത് വിവാഹങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വരന്റെ വീട്ടുകാര്‍ ആവശ്യപ്പെടുന്ന ഭീമമായ സ്ത്രീധനം താങ്ങാനാവാതെയാണ് പെണ്‍കുട്ടികളുടെ വീട്ടുകാര്‍ ഇതിന് മുതിരുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവാക്കളെ തട്ടിക്കൊണ്ട് പോയി തോക്കിന്‍ മുനയില്‍ വെച്ച് ഭീഷണിപ്പെടുത്തിയാണ് വിവാഹം കഴിപ്പിക്കുന്നത്. തട്ടിക്കൊണ്ട് പോയുള്ള വിവാഹം എന്ന് അര്‍ത്ഥം വരുന്ന 'പക്കഡ്വാ വിവാഹ്' എന്നാണ് ഇത് അറിയപ്പെടുന്നത് പോലും. 2016ല്‍ ഇത്തരത്തില്‍ 3,075 വിവാഹങ്ങള്‍ നടന്നതായാണ് നാഷണല്‍ െ്രെകം റെക്കോര്‍ഡ് ബ്യൂറോ നല്‍കുന്ന കണക്കുകള്‍. 2015ല്‍ 3,001ഉം, 2014ല്‍ 2,533ഉം വിവാഹങ്ങളാണ് ഇങ്ങനെ നടന്നത് . ഈ വര്‍ഷം ഇതിനോടകം 830 വരന്മാരെ തട്ടിയെടുത്തതായാണ് ബീഹാര്‍ പൊലീസ് നല്‍കുന്ന വിവരം. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളില്‍ ചുരുക്കം ചിലത് മാത്രമേ തുടര്‍ന്ന് പോകുന്നുള്ളൂ.
18 മുതല്‍ 30വരെയുള്ള വയസുകാരെയാണ് തട്ടിക്കൊണ്ട് പോകുന്നതില്‍ ഭൂരിപക്ഷവും. സാധാരണക്കാരായ വീട്ടുകാര്‍ക്ക് താങ്ങാനാവാത്ത നിലയിലാണ് ബീഹാറില്‍ വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിക്കാറുള്ളത് എന്ന് നവാഡായിലെ അധ്യാപകനായ അശോക് പ്രിയദര്‍ശിനി മാധ്യമങ്ങളോട് പറഞ്ഞു. കച്ചവട ലക്ഷ്യങ്ങളോടെ പലപ്പോഴും വരന്റെ വീട്ടുകാര്‍ ആവശ്യപ്പെടുന്നത് ഉയര്‍ന്ന സ്ത്രീധനമായിരിക്കും. ഇത് താങ്ങാന്‍ ഒരു നിവൃത്തിയുമില്ലാത്ത പെണ്‍കുട്ടികളുടെ വീട്ടുകാരുടെ അവസാന മാര്‍ഗമാണ് വരനെ തട്ടിയെടുക്കല്‍. ലക്ഷങ്ങള്‍ക്ക് ഒപ്പം കാറും കൂടിയാണ് വരന്റെ വീട്ടുകാര്‍ പലപ്പോഴും ആവശ്യപ്പെടുന്നത്. വരനെ തട്ടിക്കൊണ്ട് വരുന്നതിന് നിസ്സാരമായ തുകയ്ക്ക് സംഘങ്ങളെ ഏല്‍പ്പിക്കുകയാണ് പതിവ്. മാര്‍ച്ചില്‍ 17കാരനെ തട്ടിയെടുത്ത് 15കാരിയുമായി വിവാഹം കഴിപ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൊലീസുകാര്‍ക്ക് പോലും ഇതില്‍ നിന്ന് രക്ഷയില്ലെന്നാണ് റിപ്പോര്‍ട്ട്. ശിവദീപ് ലാന്‍ഡേ എന്ന ഐപിഎസ് ഓഫീസറെയും തട്ടിക്കൊണ്ട് പോയിരുന്നു. പൊലീസ് നടപടിയെ ഭയന്ന് പിന്നീട് വിട്ടയക്കുകയായിരുന്നു. ഇങ്ങനെ നടക്കുന്ന വിവാഹങ്ങള്‍ക്ക് പുരോഹിതന്മാരും അനുമതി നല്‍കി, വിവാഹ രേഖകള്‍ നല്‍കാറുണ്ട്. തട്ടിക്കൊണ്ട് പോകുന്നതും ബലമായി വിവാഹം കഴിപ്പിക്കുന്നതയും തടയുന്ന നിയമങ്ങളുണ്ടെങ്കിലും ഒന്ന് നടപ്പിലാവുന്നില്ലെന്നാണ് പരാതി. പ്രായപൂര്‍ത്തി പോലുമാകാത്തവരെയാണ് പലപ്പോഴും തട്ടിക്കൊണ്ട് പോയി വിവാഹം കഴിപ്പിക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (4 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (18 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (26 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (28 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (35 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (40 minutes ago)

നാളെ മുതൽ മഴ ശക്തമാകും,  (42 minutes ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (57 minutes ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (4 hours ago)

Malayali Vartha Recommends