ഇന്ത്യയ്ക്ക് അഭിമാനത്തിന്റെ നിമിഷം; ജിഎസ്എല്‍വി-മാര്‍ക്ക് 3 ഇന്ന് വിക്ഷേപിക്കും

ആധുനിക സാങ്കേതിക വിദ്യയുടെ കരുത്തോടെ ഇന്ത്യ നിര്‍മിച്ച ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി-മാര്‍ക്ക് 3 റോക്കറ്റ് അഞ്ചിനു ശ്രീഹരിക്കോട്ടയില്‍നിന്നു വിക്ഷേപിക്കും. 'ഫാറ്റ് ബോയ്' എന്നു വിളിപ്പേരുള്ള റോക്കറ്റിന്റെ ധൗത്യം മനുഷ്യനെ ബഹിരാകാശത്തേക്കു കൊണ്ടുപോകുകയാണ്. ഐഎസ്ആര്‍ഒയുടെ സ്വപ്നപദ്ധതിയിലെ നിര്‍ണായക ചുവടുകൂടിയാണിത്. സിഇ 20 എന്ന ക്രയോജനിക് എന്‍ജിനുള്‍പ്പെടെയുള്ള സവിശേഷതകള്‍ ഇതിനുണ്ട്.
'ഫാറ്റ് ബോയ്'യ്ക്ക് 200 ഏഷ്യന്‍ ആനകളുടെ ഭാരംവും (630 ടണ്‍), 14 നില കെട്ടിടത്തിന്റെ പൊക്കംവും(43 മീറ്റര്‍), 13 അടി വ്യാസവുമാണുള്ളത്. പൂര്‍ണമായും ഇന്ത്യന്‍ സാഗേതിക വിദ്യയില്‍ നിര്‍മിച്ച ആദ്യ ക്രയോജനിക് എന്‍ജിനാണു സിഇ 20. ദ്രവീകരിച്ച ഓക്‌സിജന്‍, ഹൈഡ്രജന്‍ എന്നിവ കൂടിക്കലര്‍ന്നതിനു ശേഷം നടക്കുന്ന ജ്വലനം മൂലം ഊര്‍ജമുണ്ടാകുന്നത്. ഇതില്‍ 27.8 ടണ്‍ ക്രയോജനിക് ഇന്ധനമാണ് ടാങ്കുകളില്‍ നിറക്കുന്നത്. 20വര്‍ഷത്തെ ഗവേഷണംകൊണ്ട് പിറവിയെടുത്ത ഫാറ്റ് ബോയ്ക്ക് നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ സാദിക്കും. ഉപഗ്രഹങ്ങളുടെ ലക്ഷ്യം കാലാവസ്ഥാ നിരീക്ഷണം, വാര്‍ത്താവിനിമയം എന്നിവയാണ്.
വൈകിട്ട് 5.28:നാണ് വിക്ഷേപണം. ആദ്യ കുതിപ്പ് സെക്കന്‍ഡില്‍ ഒരു കിലോമീറ്റര്‍ എന്ന വേഗതയിലായിരിക്കും.
https://www.facebook.com/Malayalivartha






















