Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

വീണ്ടും ദുരഭിമാനക്കൊലപാതകം : ദലിത് യുവാവിനെ വിവാഹം കഴിച്ച ഗര്‍ഭിണിയായ മുസ്‌ലിം യുവതിയെ ജീവനോടെ കത്തിച്ചു

06 JUNE 2017 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കര്‍ണാടകയെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊലപാതകം. ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് മുസ്‌ലിം യുവതിയെ കുടുംബം ജീവനോടെ കത്തിച്ചു. ഗര്‍ഭിണിയായിരുന്ന ബാനു ബീഗം എന്ന യുവതിയെ ഒട്ടേറെ തവണ കുത്തിപ്പരുക്കേല്‍പ്പിച്ചതിനുശേഷമാണ് കത്തിച്ചത്.

ബിജാപൂര്‍ ജില്ലയിലെ ഗുണ്ടനാകലയിലായിരുന്നു സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ബാനുവിന്റെ മാതാവ്, സഹോദരി, സഹോദരന്‍, സഹോദരീ ഭര്‍ത്താവ് എന്നിവരെ അറസ്റ്റു ചെയ്തു. ബാനുവിന്റെ ഒളിവില്‍പോയ രണ്ടു സഹോദരിമാര്‍ക്കു വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പൊലീസ് പറയുന്നതിങ്ങനെ: ഇരുപത്തിയൊന്നുകാരിയായ ബാനു ബീഗവും സയാബന്ന ഷര്‍നപ്പാ കോന്നൂര്‍ (24) എന്ന ദലിത് യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈവര്‍ഷം ആദ്യമാണ് ഇക്കാര്യം വീട്ടില്‍ അറിഞ്ഞത്. അതോടെ ബാനുവിനെ നിര്‍ബന്ധിപ്പിച്ച് സയാബന്നയ്‌ക്കെതിരെ കുടുംബം കേസ് റജിസ്റ്റര്‍ ചെയ്യിച്ചു. പോസ്‌കോ ചുമത്തണമെന്നാവശ്യപ്പെട്ടു നല്‍കിയ പരാതി തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പൊലീസ് ഉപേക്ഷിക്കുകയും ചെയ്തു.

തുടര്‍ന്നാണ് ഇരുവരും നാട്ടില്‍നിന്ന് ഒളിച്ചോടി വിവാഹം കഴിക്കുന്നത്. ബാനു ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഈമാസം മൂന്നിന് ഇരുവരും നാട്ടില്‍ തിരിച്ചെത്തി. കുടുംബങ്ങള്‍ മാപ്പു നല്‍കുമെന്നും തിരികെ സ്വീകരിക്കുമെന്നും പ്രതീക്ഷിച്ചെത്തിയവര്‍ക്ക് ലഭിച്ച സ്വീകരണം വളരെ മോശമായിരുന്നു.

ബാനുവിന്റെ കുടുംബം സയാബന്നയെ രൂക്ഷമായി മര്‍ദ്ദിക്കുകയും കല്ലെറിയുകയും ചെയ്തു. ഇവിടെനിന്നും രക്ഷപ്പെട്ട സയാബന്ന താലികോട്ട് പൊലീസ് സ്‌റ്റേഷനു സമീപംവരെ എത്തിയെങ്കിലും മീറ്ററുകള്‍ക്കു മുന്‍പ് ബാനുവിന്റെ കുടുംബം വീണ്ടും പിടികൂടി. ബാനുവിനെ കുടുംബാംഗങ്ങള്‍ പിടികൂടി ഒട്ടേറെത്തവണ കുത്തുകയും ജീവനോടെ തീകൊളുത്തുകയും ചെയ്തു. ഈസമയമത്രയും സയാബന്ന ഭാര്യയെ രക്ഷിക്കണമെന്ന് നിലവിളിച്ചെങ്കിലും ആരും രക്ഷയ്‌ക്കെത്തിയില്ല. അയല്‍വാസികള്‍ കാഴ്ച കണ്ടതിനുശേഷം വീടിനുള്ളില്‍ കയറി വാതിലടയ്ക്കുകയായിരുന്നുവെന്നാണു വിവരം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (16 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (19 minutes ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (21 minutes ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (27 minutes ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (33 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (47 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (55 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (57 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (1 hour ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (1 hour ago)

നാളെ മുതൽ മഴ ശക്തമാകും,  (1 hour ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

Malayali Vartha Recommends