ഈദിലും കാശ്മീരിൽ സംഘർഷാവസ്ഥ

ജമ്മു കശ്മീരിൽ ഈദ് പ്രാർത്ഥനകൾക്കിടെ സംഘർഷം. ഈദ് പ്രാർത്ഥനകൾക്കിടെ സ്വാതന്ത്ര്യ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധക്കാർ തെരിവിലിറങ്ങിയതാണ് സംഘർഷത്തിന് വഴിവെച്ചത്. തിങ്കളാഴ്ച സോപൂരിലാണ് സംഭവം.
ഈദ് പ്രാർത്ഥനകൾക്ക് ശേഷം സോപ്പൂരിലെ ജാമിയ മസ്ജിദിന് സമീപത്ത് തടിച്ചുകൂടിയ ജനങ്ങൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കാൻ ആരംഭിച്ചതോടെ സുരക്ഷാ സേന തടഞ്ഞതാണ് സംഘർഷത്തിന് വഴിവെച്ചതെന്നാണ് കശ്മീരിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഇതോടെ യുവാക്കൾ അക്രമാസക്തരാവുകയായിരുന്നു.
സോപ്പോറിലെ സംഭവത്തോടെ ഒരു മാസത്തിന് ശേഷം പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേനയ്ക്ക് വീണ്ടും പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കേണ്ടിവന്നു. പ്രതിഷേധക്കാർക്കും ചില ഫോട്ടോ ജേണലിസ്റ്റുകൾക്കും സേനയുടെ നീക്കത്തിൽ പരിക്കേറ്റു. ഈദ് ആഘോഷങ്ങൾക്കിടെ സംഘർഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് വിഘടനവാദിനേതാക്കളായ സയീദ് അലി ഗീലാനി, മിർവെയ്‌സ് ഉമർ ഫറൂഖ്, എന്നിവരെ പോലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു.
ജെകെഎൽഎഫ് ചെയർമാൻ മുഹമ്മദ് യാസിൻ മാലികിനെയും ജമ്മു കശ്മീർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലലിൽ പാർപ്പിച്ചിട്ടുണ്ട്. ഒരുമാസം നീണ്ടുനിന്ന റമദാൻ വൃതത്തിന് ശേഷം ഈദുൽ ഫിത്തർ ആഘോഷിക്കുന്നതിനിടെഈദ് ഗാഹുകൾക്ക് ശേഷമാണ് കശ്മീരിൽ നിന്ന് സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്. ഹസ്രത്ത്ബാൽ പള്ളിയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം പേർ പങ്കെടുത്ത ഈദ് ഗാഹ് നടന്നത്.
https://www.facebook.com/Malayalivartha






















