ഇന്ത്യ-അമേരിക്ക-ജപ്പാന്‍ നാവികാഭ്യാസം!

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും പോര്‍വിമാനങ്ങളും എന്തിനും സജ്ജമായി കഴിഞ്ഞു. പോര്‍വിമാനങ്ങള്‍ നേരത്തെ തന്നെ നിരീക്ഷണ പറക്കലുകള്‍ നടത്തുന്നുണ്ട്. ഇന്ത്യയും അമേരിക്കയും കൂടെ ജപ്പാനും ചേര്‍ന്നാണ് വന്‍ നാവികാഭ്യാസം.
തിങ്കളാഴ്ച തുടങ്ങുന്ന മലബാര്‍ നാവികാഭ്യാസത്തിന് മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും വെള്ളിയാഴ്ച തന്നെ എത്തിതുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ-യുഎസ്-ജപ്പാന്‍ നാവികാഭ്യാസം മൂന്നാമതൊരു രാജ്യത്തിന് ഭീഷണിയല്ലെന്ന് ചൈന പ്രതികരിച്ചു.
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പലുകളും പോര്‍നവിമാനങ്ങളും പങ്കെടുക്കുന്നുണ്ട്. മൂന്നു രാജ്യങ്ങള്‍ ചേര്‍ന്ന് വര്‍ഷത്തില്‍ നടത്തുന്ന നാവികാഭ്യാസം കാര്യമാക്കുന്നില്ലെന്ന നിലപാടാണ് ചൈനക്കുള്ളത്.
ഇന്ത്യന്‍ മാഹാ സമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളാണ് ഇന്ത്യ, ജപ്പാന്‍, അമേരിക്ക നാവികസേനകളെ ഇത്തരമൊരു അടിയന്തര തീരുമാനത്തിലേക്കു നയിച്ചതെന്നാണ് കരുതുന്നത്. ചൈനീസ് സേന അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി പിടിച്ചെടുത്തതും പാക്കിസ്ഥാനെ സഹായിക്കാന്‍ അന്തര്‍വാഹിനികള്‍ ഉപയോഗിക്കുന്നതും നേരത്തെ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ നിരവധി തവണ ചൈനീസ് അന്തര്‍വാഹിനികള്‍ രഹസ്യ നിരീക്ഷണം നടത്തി മടങ്ങിയതായി ഇന്ത്യന്‍ നാവികസേന കണ്ടെത്തിയിരുന്നു. ഇതില്‍ ചില അന്തര്‍വാഹിനികള്‍ പാക്കിസ്ഥാന്‍, ശ്രീലങ്ക തീരങ്ങളില്‍ നങ്കൂരമിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















