പതിനേഴുകാരന്‍ ജുനൈദ് കൊല്ലപ്പെട്ട സംഭവം: മുഖ്യപ്രതി അറസ്റ്റില്‍

മഥുരയിലേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ പതിനേഴുകാരന്‍ ജുനൈദ് എന്ന യുവാവിനെ മര്‍ദിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റുചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായും സുരക്ഷാ കാരണങ്ങളാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഫരിദാബാദ് പൊലീസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ ധൂളെ ജില്ലയില്‍ പിടിയിലായ പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും. ഡല്‍ഹിയിലെ സദര്‍ ബസാറില്‍ നിന്ന് ഈദ് ആഘോഷത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴാണ് ജുനൈദും സഹോദരങ്ങളായ ഹാഷീം, സക്കീര്‍, മുഹ്‌സിന്‍ എന്നിവരും ഒരു സംഘം ആളുകളുടെ ആക്രമണത്തിനിരയായത്. മഥുരയിലേക്കു പോവുകയായിരുന്നു പാസഞ്ചര്‍ ട്രെയിനില്‍ ഈ മാസം 22 നായിരുന്നു സംഭവം.
ബീഫ് കഴിക്കുന്നവരെന്നു പറഞ്ഞായിരുന്നു ഇവരെ ആക്രമിച്ചത്. ട്രെയിന്‍ ഓഖ്‌ല സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇരുപത്തഞ്ചോളം ആളുകള്‍ തള്ളിക്കയറി. ജുനൈദിനോടും സഹോദരങ്ങളോടും മാറിയിരിക്കാന്‍ സംഘം ആവശ്യപ്പെട്ടു. എന്തിനാണെന്നു ചോദിച്ചപ്പോള്‍ ധരിച്ചിരുന്ന തൊപ്പി ചൂണ്ടിക്കാട്ടി സംഘം അസഭ്യവര്‍ഷം തുടങ്ങി. ദേശസ്‌നേഹം ഇല്ലാത്തവര്‍, പാക്കിസ്ഥാനികള്‍, മാട്ടിറച്ചി കഴിക്കുന്നവര്‍ എന്നൊക്കെ വിളിച്ചാണു ചീത്ത പറഞ്ഞതും തല്ലിയതുമെന്നാണ് ആരോപണങ്ങള്‍.
https://www.facebook.com/Malayalivartha






















