രാജസ്ഥാനില്‍ 2.70 കോടിയുടെ അസാധുനോട്ടുകളുമായി മൂന്നു പേര്‍ അറസ്റ്റില്‍

രാജസ്ഥാനിലെ ജയ്പൂരില്‍ അസാധുവാക്കിയ 2.70 കോടി രൂപയുമായി മൂന്നു പേര്‍ അറസ്റ്റില്‍. ഹോം ഗാര്‍ഡ് ഉള്‍പ്പെടെ മൂന്നു പേരെ ശനിയാഴ്ച അര്‍ധരാത്രിയാണ് എടിഎസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലുണ്ടായിരുന്ന 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിച്ചത്.
കള്ളപ്പണത്തിനും വ്യാജനോട്ടുകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണു നടപടിയെന്നായിരുന്നു വിശദീകരണം. പിന്നീട്, പുതിയ 500 രൂപ നോട്ടും 2000 രൂപ നോട്ടും സര്‍ക്കാര്‍ പുറത്തുവിട്ടു. പത്തില്‍ കൂടുതല്‍ അസാധുനോട്ടുകള്‍ കയ്യില്‍ സൂക്ഷിച്ചാല്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് 2017 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തത്.
https://www.facebook.com/Malayalivartha






















