ശ്രീലങ്കന്‍ കസ്റ്റഡിയില്‍ അകപ്പെട്ട് ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍

മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ലങ്കന്‍ നാവികസേന ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ ബോട്ടും ശ്രീലങ്കന്‍ നാവിക സേന പിടിച്ചെടുത്തു.
പാക് കടലിടുക്കില്‍ ശ്രീലങ്കന്‍ അതിര്‍ത്തിക്കുള്ളില്‍ കയറി അനധികൃതമായി മത്സ്യബന്ധനം നടത്തി എന്ന് ആരോപിച്ചാണ് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. പതിവ് പട്രോളിങ്ങിനിടെയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കണ്ടത്. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് ഈ വര്‍ഷം ഇതിനു മുന്‍പും ഇന്ത്യയില്‍ നിന്നുള്ള മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 6 ന് ഇന്ത്യയില്‍ നിന്നുള്ള എട്ട് മത്സ്യത്തൊഴിലാളികളെ സമാനമായ ആരോപണത്തില്‍ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ്‌ചെയ്തിരുന്നു.
അതേസമയം, മത്സ്യതൊഴിലാളികള്‍ ശ്രീലങ്കന്‍ കസ്റ്റഡിയിലായ വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലങ്കന്‍ നടപടിയെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ഇ.പളനി സ്വാമി കത്തയച്ചു.
https://www.facebook.com/Malayalivartha






















