കര്‍ഷകന്‍ പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുതുന്ന ചിത്രം വൈറലായി; സഹായവുമായി ജില്ലാ ഭരണകൂടം

കൃഷിക്കായി കാളയെ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ മധ്യപ്രദേശിലെ കര്‍ഷകന്‍ സ്വന്തം പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുതുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റ സ്വദേശമായ സൊഹോറിലാണ് കര്‍ഷകന്‍ കാളകള്‍ക്ക് പകരം സ്വന്തം പെണ്‍മക്കളെ ഉപയോഗിച്ച് നിലമൊരുക്കിയത്.
സെഹോറിലെ ബസന്ത്പുര്‍ പാന്‍ഗ്രി ഗ്രാമത്തിലെ കര്‍ഷകനായ സര്‍ദാര്‍ ബറേല മക്കളായ രാധിക (14), കുന്തി (11) എന്നിവരെ ഉപയോഗിച്ച് നിലമുഴുതുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വാര്‍ത്താ ഏജന്‍സിയാണ് കര്‍ഷക ദുരിതത്തെ വിളിച്ചു പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
കാര്‍ഷികാവശ്യത്തിനായി കാളകളെ വാങ്ങുന്നതിനോ വളര്‍ത്തുന്നതിനോ ഉള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് സര്‍ദാര്‍ ബറേല പറയുന്നത്. രണ്ട് കുട്ടികളെ സ്‌കൂളിലയക്കാനുള്ള പണമില്ലാത്തതിനാല്‍ അവരുടെ പഠനം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. മൂത്തമകളെ എട്ടാംക്‌ളാസുവരെ പഠിപ്പിച്ചെന്നും ദരിദ്ര്യം മൂലം അവരുടെ പഠനം അവസാനിപ്പിക്കേണ്ടി വരിയാണുണ്ടായതെന്നും ബറേല പറഞ്ഞു.
വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സര്‍ദാര്‍ ബറേലയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സഹായം അനുവദിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















