Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ചൈനയുടെ മുന്നറിയിപ്പ്; ഭീഷണിക്ക് ചെവികൊടുക്കാതെ ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ച് ഇന്ത്യന്‍ സൈന്യം

10 JULY 2017 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും

അതിര്‍ത്തിയില്‍ ഇന്ത്യാചൈന ബന്ധം ആടിയുലയുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും പോര്‍വിമാനങ്ങളും എന്തിനും സജ്ജമായി കഴിഞ്ഞു. പോര്‍വിമാനങ്ങള്‍ നേരത്തെ തന്നെ നിരീക്ഷണ പറക്കലുകള്‍ നടത്തുന്നുണ്ട്. ഇന്ത്യയും അമേരിക്കയും കൂടെ ജപ്പാനും ചേര്‍ന്നാണ് വന്‍ നാവികാഭ്യാസം.

സിക്കിം അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പൗരന്മാര്‍ക്കു ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സുരക്ഷ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച തുടങ്ങുന്ന മലബാര്‍ നാവികാഭ്യാസത്തിന് മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും വെള്ളിയാഴ്ച തന്നെ എത്തിതുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ–യുഎസ്–ജപ്പാന്‍ നാവികാഭ്യാസം മൂന്നാമതൊരു രാജ്യത്തിന് ഭീഷണിയല്ലെന്ന് ചൈന പ്രതികരിച്ചു.

നിരവധി പൗരന്മാര്‍ ഇന്ത്യയില്‍ തൊഴില്‍ മേഖലകളിലുണ്ട് മാത്രമല്ല, രണ്ടു ലക്ഷത്തോളമുണ്ട് ചൈനീസ് പൗരന്മാര്‍ ഒരു വര്‍ഷം ഇന്ത്യയില്‍ എത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം പൗരന്മാര്‍ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പലുകളും പോര്‍നവിമാനങ്ങളും പങ്കെടുക്കുന്നുണ്ട്. മൂന്നു രാജ്യങ്ങള്‍ ചേര്‍ന്ന് വര്‍ഷത്തില്‍ നടത്തുന്ന നാവികാഭ്യാസം കാര്യമാക്കുന്നില്ലെന്ന നിലപാടാണ് ചൈനക്കുള്ളത്. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളാണ് ഇന്ത്യ, ജപ്പാന്‍, അമേരിക്ക നാവികസേനകളെ ഇത്തരമൊരു അടിയന്തര തീരുമാനത്തിലേക്കു നയിച്ചതെന്നാണ് കരുതുന്നത്.

ചൈനീസ് സേന അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി പിടിച്ചെടുത്തതും പാക്കിസ്ഥാനെ സഹായിക്കാന്‍ അന്തര്‍വാഹിനികള്‍ ഉപയോഗിക്കുന്നതും നേരത്തെ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ നിരവധി തവണ ചൈനീസ് അന്തര്‍വാഹിനികള്‍ രഹസ്യ നിരീക്ഷണം നടത്തി മടങ്ങിയതായി ഇന്ത്യന്‍ നാവികസേന കണ്ടെത്തിയിരുന്നു. ഇതില്‍ ചില അന്തര്‍വാഹിനികള്‍ പാക്കിസ്ഥാന്‍, ശ്രീലങ്ക തീരങ്ങളില്‍ നങ്കൂരമിട്ടിരിക്കുകയാണ്.


അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശം ഇന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടില്ല. അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവുവരാത്ത സാഹചര്യത്തിലാണ് ചൈന ഇന്ത്യിലേക്ക് യാത്ര ചെയ്യുന്ന പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര കരുതലോടെ വേണം എന്നാണ് ചൈന അവരുടെ പൗരന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യം സസൂഷ്മം നിരീക്ഷിക്കാനും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനുമാണ് ചൈനീസ് പൗരന്‍മാര്‍ക്കുള്ള നിര്‍ദ്ദേശം. ദില്ലിയിലെ ചൈനീസ് എംബസിയാണ് ഈ ഉപദേശം ഉള്‍ക്കൊള്ളുന്ന വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇത് ഒരു മുന്നറിയിപ്പ് അല്ലെന്നും ഉപദേശം മാത്രമാണെന്നും എംബസി വിശദീകരിക്കുന്നു. ദോക്ലാം മേഖലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍മാറാന്‍ ചൈന തുടരുന്ന സമ്മര്‍ദ്ദത്തിന്റെ തുടര്‍ച്ചയാണിതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. 

ഇതിനിടെ ചൈനയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആസിയന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യ നീക്കം തുടങ്ങി. അടുത്ത റിപ്പബ്‌ളിക് ദിനാഘോഷത്തിന് പത്ത് ആസിയന്‍ രാജ്യങ്ങളുടെ തലവന്‍മാരെ അതിഥികളായി ക്ഷണിക്കാനാണ് ആലോചന. അഞ്ച് ആസിയന്‍ രാജ്യങ്ങളെങ്കിലും ചൈനയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോഴാണ് ഇന്ത്യയുടെ ഈ നീക്കം.

പാകിസ്ഥാനെ സഹായിക്കുകയും ബലൂചിസ്ഥാനിലൂടെ റോഡ് നിര്‍മ്മിക്കുകയും ചെയ്യുന്ന ചൈനയ്‌ക്കെതിരെ ബലൂചിസ്ഥാന്‍ പ്രക്ഷോഭകര്‍ ജി ഇരുപത് ഉച്ചകോടി നടക്കുന്ന ഹാംബര്‍ഗില്‍ പ്രതിഷേധിച്ചു. ദോക് ലാ മേഖലയില്‍ ഭുട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അതേസമയം അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നാണ് ചൈനീസ് നിലപാട്. സംഘര്‍ഷം തുടര്‍ന്നാല്‍ സൈനിക നടപടി തേടേണ്ടി വരുമെന്ന് ചൈന ഭീക്ഷണി മുഴക്കിയിരുന്നു അതിനു പുറമെ ഇത് പഴയ ഇന്ത്യയല്ലെന്ന് ഇന്ത്യയും ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ്...


അതേസമയം ചൈനയുടെ ഭീഷണിക്ക് വില കൊടുക്കാതെ ചൈന ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക് ലാമില്‍ നിലയുറപ്പിക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ സൈന്യം. ഇവിടെ നിന്ന് പിന്‍വാങ്ങണമെന്ന ചൈനയുടെ ഭീഷണി വകവെയ്ക്കാതെ ദീര്‍ഘ നാളത്തേയ്ക്ക് നിലയുറപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

ചൈനയുടെ അടിച്ചമര്‍ത്തലിനും ഭീഷണിക്കും നിന്നു കൊടുക്കില്ലെന്ന നിലപാടിലാണ് സൈന്യം. സമുദ്ര നിരപ്പില്‍ നിന്ന് 10000 അടി ഉയരത്തിലുള്ള പ്രദേശത്ത് ടെന്റുകള്‍ കെട്ടി തുടങ്ങി. സൈനീകര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ളവ എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (14 minutes ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (33 minutes ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (59 minutes ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (1 hour ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (1 hour ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (2 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (2 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (2 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (2 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (2 hours ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (3 hours ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (3 hours ago)

Malayali Vartha Recommends