ഇന്ത്യയുമായുള്ള രക്ത ബന്ധം വിഛേദിച്ച വിജയ് മല്യ :വിവാദ പരാമര്‍ശം ഗ്രാന്‍പ്രീ സന്ദര്‍ശനവേളയില്‍

ഇന്ത്യ മിസ് ചെയ്യുന്നില്ലെന്ന് 9000 കോടി രൂപ വായ്പയെടുത്തു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ. ബ്രിട്ടിഷ് ഗ്രാന്‍പ്രീ വേളയില്‍ മാധ്യമങ്ങളോടായിരുന്നു മല്യയുടെ വിവദപരാമര്ശം . ഇംഗ്ലണ്ടിലോ യുഎസിലോ ആണ് എന്റെ കുടുംബത്തിലെല്ലാവരും ഉള്ളത്. ഇന്ത്യയില്‍ ആരും ഇല്ല. എനിക്ക് രക്തബന്ധമില്ലാത്ത സഹോദരങ്ങള്‍ യുകെ പൗരന്മാരാണ്. അതിനാല്‍ കുടുംബത്തിലെ ആരെയും തന്നെ എനിക്ക് മിസ് ചെയ്യുന്നില്ല – മല്യ പറയുന്നു.
വിവിധ ബാങ്കുകളില്‍നിന്നായി 9000 കോടി രൂപ വായ്പയെടുത്ത വിജയ് മല്യ ബാങ്കുകള്‍ നടപടി ആരംഭിക്കുന്നതിനു മുന്‍പായി നാടുവിടുകയായിരുന്നു.ഭരണത്തലവന്മാര്‍ മുതല്‍ സിനിമാരംഗത്തെ പ്രമുഖര്‍വരെനീളുന്ന മല്യയുടെ ബന്ധങ്ങള്‍ സി .ബി.ഐ അന്വേഷിക്കവേയാണ് ഇത്തരം ഒരു പരാമര്‍ശവുമായി മല്യയുടെരംഗപ്രവേശനം .നിലവില്‍ യുകെയില്‍സ്ഥിരതാമസമാക്കിയമല്യയെ കേസന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയ്ക്കു വിട്ടുനല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവിശ്യപ്പെട്ടിരിക്കുന്നവേളയിലാണ് മറ്റൊരുവിവാദപരാമര്ശവുമായി മല്യവീണ്ടും മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത് .
നിലവില്‍ തനിക്കെതിരെ പറയുന്നവരെ കണ്ടെത്തി മൊഴി നല്‍കുന്ന പരിപാടിയാണ് നാളുകളായി നടന്നുവരുന്നത് ഇതൊരുസംഘടിതമായനീക്കമാണെന്നും താന്‍ ഒരു തെറ്റും ഇതുവരെ ചെയ്തിട്ടില്ലഎന്നും കേസ് പരിഗണിക്കുന്നത് ഇന്ത്യയില്‍നിന്ന് യുകെയിലേക്ക് മാറ്റിയാല്‍ സന്തോഷമുണ്ട്. നീതിപൂര്‍വകമായ കോടതിയില്‍ കേസ് പരിഗണിക്കപ്പെടുക എങ്ങനെയാണെന്ന് കാത്തിരുന്ന് കണാമെന്നും മല്യ കൂട്ടിച്ചേര്‍ക്കുന്നു .
കിംഗ്ഫിഷര്‍ ഉള്‍പ്പടെ വിവിധ കമ്പനിയുടെ പേരില്‍ ബാങ്കുകളില്‍നിന്നെടുത്ത 9000 കോടിയിലേറെ രൂപയുടെ വായ്പകള്‍ തിരിച്ചടയ്ക്കാതെ കഴിഞ്ഞവര്‍ഷം മാര്‍ച്ച് രണ്ടിനാണു മല്യ ഇന്ത്യ വിട്ടത്. മല്യയെ വിട്ടുനല്‍കണമെന്നു ബ്രിട്ടനോട് ഇന്ത്യ ഫെബ്രുവരി എട്ടിന് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 18ന് ആണ് മല്യയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















