ഇന്ത്യന്‍ റെയില്‍വേയുടെ പാളങ്ങളിലൂടെ ഇനി സൗരോര്‍ജ ട്രെയിനും കുതിച്ചുപായും

ഇന്ത്യന്‍ റെയില്‍വേയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍കൂടി. ഇന്ത്യന്‍ റെയില്‍വേയുടെ പാളങ്ങളിലൂടെ ഇനി സൗരോര്‍ജ ട്രെയിനും കുതിച്ചുപായും. രാജ്യത്തെ ആദ്യ സോളാര്‍ ഡീസല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഡെമു) ഇന്നലെ പുറത്തിറക്കി. ചെന്നൈയിലെ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ട്രെയിനിന് 25 വര്‍ഷത്തെ ആയുസാണ് കണക്കാക്കിയിരിക്കുന്നത്. ഓരോ കോച്ചിലും 89 പേര്‍ക്കു വീതം യാത്ര ചെയ്യാം. ഇന്നു മുതല്‍ സൗരോര്‍ജ ട്രെയിന്‍ ഔദ്യോഗികമായി യാത്ര തുടങ്ങും.
പത്തു കോച്ചുകളുള്ള ട്രെയിനില്‍ രണ്ടെണ്ണം മോട്ടോര്‍ കോച്ചുകളും ശേഷിക്കുന്ന എട്ടെണ്ണം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ളതുമാണ്. 13.54 കോടി രൂപ ചെലവുള്ള ട്രെയിനിന്റെ ബോഗികള്‍ക്ക് ഒരു കോടി രൂപ വീതവും എന്‍ജിനുകള്‍ക്ക് 2.5 കോടി രൂപ വീതവുമാണ് ചെലവ്. ആറു കോച്ചുകളിലാണ് സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.
ഓരോ കോച്ചിലും കുഷ്യന്‍ സീറ്റുകള്‍ക്കൊപ്പം ഡിസ്‌പ്ലേ ബോര്‍ഡുകളും സ്ഥാനംപിടിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സാരായ് റോഹില മുതല്‍ ഹരിയാനയിലെ ഗാര്‍ഹി ഹര്‍സാരു ജംഗ്ഷന്‍ വരെയാണ് ഈ ട്രെയിനിന്റെ സര്‍വീസ്. മുമ്പ് ഈ റൂട്ടിലുണ്ടായിരുന്ന ട്രെയിന്‍ മാറ്റിയ ശേഷമാണ് സൗരോര്‍ജ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത്.
300 വാട്ട് ശേഷിയുള്ള 16 സോളാര്‍ പാനലുകളാണ് ആകെയുള്ളത്. ഡീസല്‍ ഇനത്തില്‍ ചെലവാകുന്ന തുകയില്‍ വര്‍ഷം 672 കോടി രൂപ ലാഭിക്കാനാകുമെന്നാണ് റെയില്‍വേ കണക്കുകൂട്ടുന്നത്.
https://www.facebook.com/Malayalivartha






















