അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന് വീരമൃത്യു; ഏഴു വയസുകാരിയും കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന് വീരമൃത്യു. ഇതോടൊപ്പം ഏഴു വയസുകാരിയും കൊല്ലപ്പെട്ടു. രണ്ട് സാധാരണക്കാര്‍ക്ക് പരിക്കേറ്റു.
രജൗരി ജില്ലയിലെ മഞ്ജകോട്ടെ സെക്ടറിലായിരുന്നു പാക് റേഞ്ചര്‍മാര്‍ ഇന്ന് പുലര്‍ച്ചെ യാതൊരു പ്രകോപനവും ഇല്ലാതെ വെടിയുതിര്‍ത്തത്. ഇതോടൊപ്പം മോര്‍ട്ടാറുകളും ഷെല്ലുകളും പാകിസ്ഥാന്‍ പ്രയോഗിച്ചു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതോടെ രൂക്ഷമായ വെടിവയ്പാണ് നടന്നത്.
നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍, ഇരു സൈന്യങ്ങളുടേയും ഡി.ജി.എം.ഒമാര്‍ ഫോണിലൂടെ ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് വെടിവയ്പുണ്ടായത്. അതേസമയം, പാക് അതിനിവേശ കാശ്മീരില്‍ തങ്ങളുടെ വാഹന വ്യൂഹത്തിനു നേരെ ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തില്‍ നാല് സൈനികരെ കാണാതായതായി പാകിസ്ഥാന്‍ ആരോപിച്ചു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha






















